മലയാളം റീമേക്കുകള്‍ തുണയായി: വിജയ്

By Ajith Babu

Vijay
മലയാളത്തില്‍ നിന്നുള്ള റീമേക്കുകളാണ് തന്നിലെ നടന്റെ വ്യത്യസ്ത ഭാവങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിച്ചതെന്ന് നടന്‍ വിജയ്. എന്റെ ജീവിതത്തില്‍ മറക്കാനാവാത്ത സിനിമകള്‍ സമ്മാനിച്ചത് മലയാളമാണ്. കാതലുക്ക് മര്യാദയിലൂടെ ഫാസില്‍ സാര്‍, ഫ്രണ്ട്‌സിലൂടെ സിദ്ദിഖ് സാര്‍, ഇപ്പോള്‍ കാവലനിലൂടെ സിദ്ദിഖ് സാര്‍ വീണ്ടും... കരിയറിലെ മൂന്ന് ടേണിങ് പോയിന്റ്‌സ് ഈ സിനികമള്‍.

അഭിനേതാവെന്ന നിലയില്‍ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. അത്തരത്തില്‍ ഒരു മാറ്റം ഇനിയും ആവശ്യമാണെന്നും വിജയ് പത്രസമ്മേളനത്തില്‍ പറഞ്ഞു. പുതിയ ചിത്രമായ വേലായുധത്തിന്റെ പ്രചാരണാര്‍ഥം കൊച്ചിയിലെത്തിയതായിരുന്നു വിജയ്.

മലയാളചിത്രങ്ങള്‍ കൂടുതല്‍ ജീവിതഗന്ധികളാണ്. വിജയിക്കുന്ന സിനിമകളുടെ ഫോര്‍മുലകളില്‍ മാത്രം വീണ്ടും സിനിമകള്‍ ഉണ്ടാകുന്നതു വിഷമകരമാണ്. ഇവിടുത്തെ റിയലിസ്റ്റിക് സിനിമകള്‍ തമിഴകത്തിനു വഴികാട്ടിയാവുന്നുണ്ട്. മമ്മൂട്ടിയോ മോഹന്‍ലാലോ വിളിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കുമെന്നു നേരത്തെതന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍, ഇരുവരും ഇതുവരെ തന്നെ ക്ഷണിച്ചിട്ടില്ല.

വേലായുധം അമാനുഷിക പരിവേഷമുള്ള കഥാപാത്രമാണെന്ന വാര്‍ത്ത ശരിയല്ല. അത് സാധാരണക്കാരന്റെ കഥയാണ് - വിജയ് വിശദമാക്കി. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസിനു കൊച്ചിയില്‍ ലഭിച്ച സ്വീകരണം തമിഴ്‌നാട്ടിലേതിനോടു സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീപാവലി ദിനത്തില്‍ ചിത്രം തിയറ്ററുകളിലെത്തും.

വേലായുധത്തിന്റെ കേരളത്തിലെ വിതരണക്കാര്‍ തമീന്‍സിന്റെ ഷിബു.കെ. തമീന്‍സ്, നിര്‍മാതാവ് സിയാദ് കോക്കര്‍, സരിത തിയെറ്റര്‍ ഉടമ ഐസക് ഫ്രാന്‍സിസ് ജൂനിയര്‍, വേലായുധത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ബൈജു എഴുപുന്ന തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെ സരിത തിയറ്ററില്‍ നടന്ന ട്രെയ്‌ലര്‍ റിലീസിനു വന്‍ ജനാവലിയാണു തടിച്ചുകൂടിയത്. വിജയ് വരുന്നുണ്ടെന്നറിഞ്ഞ് ിയറ്ററും പരിസരവും നേരത്തെ തന്നെ ആരാധകരെക്കൊണ്ടുനിറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X