ഉടനെ കെട്ടാനൊന്നും പരിപാടിയില്ല: സന്ധ്യ

തെന്നിന്ത്യന്‍ ഗ്ലാമര്‍താരമായ കാതല്‍ സന്ധ്യയുടെ വിവാഹം ഉടനുണ്ടാവുമെന്ന വാര്‍ത്തകളും ആരാധകര്‍ നെഞ്ചിടിപ്പോടെയാണ് കേട്ടത്. എന്തായാലും അങ്ങനെയൊരു ടെന്‍ഷന്റെ ആവശ്യമില്ലെന്നാണ് സന്ധ്യ പറയുന്നത്. കല്യാണത്തെക്കുറിച്ചൊന്നും ഇപ്പോള്‍ ആലോചിയ്ക്കുന്നില്ലെന്നും അടുത്ത കുറച്ചുവര്‍ഷങ്ങള്‍ കൂടി അഭിനയരംഗത്തു തുടരാനാണ് തീരുമാനമെന്നും നടി വിശദീകരിയ്ക്കുന്നു.
സന്ധ്യയുടെ നിശ്ചയം കഴിഞ്ഞുവെന്നും വിവഹം ഉടനുണ്ടാവുമെന്നും ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതാണ് ഇങ്ങനെയൊരു വിശദീകരണവുമായി രംഗത്തെത്താന്‍ നടിയെ പ്രേരിപ്പിച്ചത്.
തമിഴിലെ സ്റ്റീരിയോ ടൈപ്പ് റോളുകള്‍ മടുത്തുവെന്നും മലയാളത്തിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതെന്നും സന്ധ്യ വ്യക്തമാക്കി.


Click it and Unblock the Notifications











