»   » ആര്യയ്‌ക്കെതിരെ പരാതി

ആര്യയ്‌ക്കെതിരെ പരാതി

Posted By:
Subscribe to Filmibeat Malayalam
Arya-Shriya
തെന്നിന്ത്യന്‍ നടന്‍ ആര്യയ്‌ക്കെതിരെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. ആര്യയുടെ പുതിയ ചിത്രമായ ചിക്കു ബുക്കുവിന്റെ നിര്‍മാതാക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ചിക്കു ബുക്കുവിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമായി ആര്യ സഹകരിയ്ക്കുന്നില്ലെന്നാണ് പരാതി. ഡബിങ് ജോലികള്‍ക്ക് വരാതെ രണ്ട് തവണ താരം മുങ്ങിയെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ലക്ഷങ്ങള്‍ മുടക്കി സ്റ്റുഡിയോ വാടകയ്‌ക്കെടുത്ത ശേഷമായിരുന്നു ആര്യ വരാതിരുന്നത്. ഇതുമൂലം വലിയ നഷ്ടം സംഭവിച്ചുവെന്നും ചിത്രത്തിന്റെ നിര്‍മാതാക്കളായ മീഡിയാവണ്‍ ഗ്ലോബല്‍ എന്റര്‍ടൈന്‍മെന്റും മജെസ്റ്റിക് മള്‍ട്ടിമീഡിയ ലിമിറ്റഡും പറയുന്നു.

നിര്‍മാതാക്കളുടെ സംഘടന ഇടപെട്ടാല്‍ കൂടുതല്‍ കുഴപ്പമുണ്ടാവുമെന്ന് മനസ്സിലാക്കിയ ആര്യ ചിക്കു ബുക്കുവിന്റെ ബാക്കി ജോലികള്‍ തീര്‍ക്കാന്‍ സഹകരിയ്ക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.

തീവണ്ടി യാത്രയുടെ പശ്ചാത്തലത്തില്‍ പറയുന്ന ചിക്കു ബുക്കുവിന്റെ സംവിധായകന്‍ കെ മനിംഗദനാണ്. ശ്രീയ സരണാണ് ചിതത്തിലെ നായിക.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam