സൂപ്പര്‍ സ്റ്റാറുകള്‍ നിരസിച്ച സൂപ്പര്‍ഹിറ്റുകള്‍
ധനുഷ് നായകനായ അനേകന്‍ എന്ന ചിത്രം സമ്മിശ്ര പ്രതികരണങ്ങള്‍ തേടി പ്രദര്‍ശനം തുടരുകയാണ്. അപ്പോഴാണ് അറിഞ്ഞത് ഈ വേഷം ചെയ്യാന്‍ സംവിധായകന്‍ കെവി ആനന്ദ് ആദ്യം സമീപിച്ചത് ഇളയദളപതി വിജയ് യെ ആണെന്ന്. മറ്റ് ചിത്രങ്ങളുമായി തിരക്കിലായതുകാരണം വിജയ് അത് നിരസിക്കുകയും ധനുഷിന്റെ പേര് നിര്‍ദ്ദേശിക്കുകയുമാരുന്നത്രെ.
അങ്ങനെ അന്വേഷിച്ച് പോയപ്പോഴാണ് കോളിവുഡില്‍ പല സൂപ്പര്‍സ്റ്റാറുകളും ഉപേക്ഷിച്ച ഹിറ്റ് ചിത്രങ്ങളുടെ കെട്ടഴിഞ്ഞത്. ശങ്കര്‍- രജനികാന്ത് കൂട്ടുകെട്ടില്‍ പിറന്ന എന്തിരന്‍ എന്ന ഹിറ്റ് ചിത്രത്തിന് വേണ്ടി ആദ്യം സമീപിച്ചത് ഉലകനായകന്‍ കമല്‍ ഹസനെ ആയിരുന്നത്രെ. അങ്ങനെ എത്ര എത്ര ചിത്രങ്ങള്‍, കാണൂ...

സൂപ്പര്‍ സ്റ്റാറുകള്‍ നിരസിച്ച സൂപ്പര്‍ഹിറ്റുകള്‍
രജനീകാന്തിനെ നായകനാക്കി ഒരുക്കാന്‍ വേണ്ടിയാണ് ശങ്കര്‍ മുദല്‍വന്‍ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയത്. രജനികാന്ത് ചിത്രം നിരസിച്ചതോടെ വിജയ് യെ ചെന്നു കണ്ടു. വിജയ്ക്കും കഴിയാതെയായതോടെയാണ് അര്‍ജുനെ സമീപിച്ചത്. അര്‍ജുന്‍ അഭിനയിച്ച ചിത്രം ഹിറ്റാകുകയും ചെയ്തു.

സൂപ്പര്‍ സ്റ്റാറുകള്‍ നിരസിച്ച സൂപ്പര്‍ഹിറ്റുകള്‍
സൂര്യയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രമാണ് ബാല സംവിധാനം ചെയ്ത നന്ദ. അജിത്തിനെയാണ് ടൈറ്റില്‍ റോളിന് വേണ്ടി ആദ്യം ബാല കണ്ടെത്തിയത്. പക്ഷെ അജിത്തിനോട് കഥ പറയുമ്പോള്‍ സ്‌ക്രിപ്റ്റ് പൂര്‍ണമായിരുന്നില്ല. അങ്ങനെയാണ് സൂര്യയില്‍ ചെന്നെത്തുന്നത്.

സൂപ്പര്‍ സ്റ്റാറുകള്‍ നിരസിച്ച സൂപ്പര്‍ഹിറ്റുകള്‍
കോ എന്ന ചിത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചിരുന്നത് ചിമ്പുവിനെ ആയിരുന്നത്രെ. ചിമ്പു നിരസിച്ചതിനെ തുടര്‍ന്നാണ് ജീവയില്‍ എത്തിയത്. അതുപോലെ ചിത്രത്തിലെ നായികയായി കണ്ടത് തമന്നയെ ആയിരുന്നു. നായകന്‍ ജീവ ആയതോടെ നായികയെയും മാറ്റി.

സൂപ്പര്‍ സ്റ്റാറുകള്‍ നിരസിച്ച സൂപ്പര്‍ഹിറ്റുകള്‍
ശങ്കര്‍ തന്റെ അടുത്ത പ്രൊജക്ട് കമല്‍ ഹസനൊപ്പമാണെന്ന് പ്രഖ്യാപിച്ചിരുന്നു. റോബോട്ട് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ പ്രീതി സിന്റയായിരിക്കും നായികയെന്നും പറഞ്ഞു. പ്രീതി സിന്റയും കമലുമുള്ള ഫോട്ടോഷൂട്ട് വരെ കഴിഞ്ഞിരുന്നു. പിന്നെ പലകാരണങ്ങള്‍ കൊണ്ടും എല്ലാ തകിടം മറിഞ്ഞു. ഐശ്വര്യ റായിയും രജനികാന്തും മുഖ്യവേഷത്തിലെത്തിയ ചിത്രത്തിന് എന്തിരന്‍ എന്ന പേരുമിട്ടു.

സൂപ്പര്‍ സ്റ്റാറുകള്‍ നിരസിച്ച സൂപ്പര്‍ഹിറ്റുകള്‍
അജിത്ത് കുമാറിനെയും അസിനിനെയും താരജോഡികളാക്കി മുരുഗദോസ് ഒരു ചിത്രം സംവിധാനം ചെയ്യുന്നു. മിരട്ടല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിയ്ക്കുന്നത് എന്‍ഐസി ആര്‍ട്‌സ് ആണെന്നും കേട്ടു. എന്നാല്‍ വിശദീകരണങ്ങളില്ലാത്ത കാരണത്താല്‍ ഈ ചിത്രവും തകിടം മറിഞ്ഞു. സൂര്യയും അസിനും താരങ്ങളായെത്തിയ ചിത്രത്തിന് ഗജനി എന്ന പേരും വന്നു. ചിത്രം സൂപ്പര്‍ ഹിറ്റ്.

ബാല മൂന്നാമത്തെ തവണയും അജിത്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ തുനിഞ്ഞു, നാന്‍ കടവുള്‍. പക്ഷെ അതും നടന്നില്ല. ഒടുവില്‍ ആര്യയെ വച്ച് ചിത്രം പൂര്‍ത്തിയാക്കി.

സൂപ്പര്‍ സ്റ്റാറുകള്‍ നിരസിച്ച സൂപ്പര്‍ഹിറ്റുകള്‍
എ ആര്‍ മുരുഗദോസിന്റെ ആദ്യത്തെ ചിത്രമാണ് ധീന. സ്‌ക്രിപ്റ്റുമായി മരുഗദോസ് ആദ്യം സമീപിച്ചത് ഇളയദളപതി വിജയ് യെ ആയിരുന്നു. പക്ഷെ വിജയ് നിരസിച്ചതോടെയാണ് അജിത്തിന്റെ അടുത്തെത്തുന്നത്. അജിത്ത് അങ്ങനെ ഒരു തുടക്കം കൊടുക്കുകയും ചിത്രം സൂപ്പര്‍ഹിറ്റാകുകയും മുരുഗദോസ് ആദ്യചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

സൂപ്പര്‍ സ്റ്റാറുകള്‍ നിരസിച്ച സൂപ്പര്‍ഹിറ്റുകള്‍
നല്ല അവസരങ്ങള്‍ ഒരുപാട് നിരസിച്ചത് അജിത്ത് കുമാറാണെന്ന് തോന്നുന്നു. സാമി എന്ന ചിത്രത്തിന് വേണ്ടിയും ആദ്യം പരിഗണിച്ചത് അജിത്തിനെയായിരുന്നു. അജിത്ത് ഉപേക്ഷിച്ചതോടെ വിക്രം നായകനാകുകയും ചിത്രം ഹിറ്റാകുകയും ചെയ്തു. പിന്നീട് സാമി ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു.

സൂപ്പര്‍ സ്റ്റാറുകള്‍ നിരസിച്ച സൂപ്പര്‍ഹിറ്റുകള്‍
അജിത്തിനെയും ജ്യോതികയെയും മുഖ്യതാരങ്ങളാക്കയും കരീന കപൂറിനെ അതിഥിതാരമാക്കി എത്തിച്ചുകൊണ്ടുമൊക്കെയാണ് ന്യൂ എന്ന ചിത്രം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ അജിത്ത് ചിത്രത്തില്‍ നിന്നും പിന്മാറിയതോടെ മറ്റ് കാസ്റ്റ് മൊത്തത്തില്‍ മാറിമറിയുകയായിരുന്നത്രെ.

Click it and Unblock the Notifications