»   » വിക്രം വീണ്ടും ഞെട്ടിക്കുന്നു,10 എന്‍ട്രതുക്കുള്ളൈ കിടിലന്‍ ട്രെയിലര്‍

വിക്രം വീണ്ടും ഞെട്ടിക്കുന്നു,10 എന്‍ട്രതുക്കുള്ളൈ കിടിലന്‍ ട്രെയിലര്‍

Posted By:
Subscribe to Filmibeat Malayalam

'ഐ' എന്ന ചിത്രത്തിനുശേഷം വിക്രം തരംഗം വീണ്ടും. പ്രേക്ഷകരെ ഞെട്ടിക്കാന്‍ തന്നെയാണ് വിക്രം എത്തുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രമിന്റെ പുതിയ ചിത്രം പത്ത് എന്‍ട്രതുക്കുള്ളൈയുടെ ട്രെയിലര്‍ പുറത്തിറക്കി. കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.

ചാടിയും പറന്നും ആവേശകരമാകുന്ന വിക്രമിന്റെ ആക്ഷന്‍ ട്രെയിലറില്‍ കാണാം. വിജയ് മില്‍ട്ടണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സമാന്തയുമായുള്ള പ്രണയരംഗങ്ങളും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

vikram

ഐ എന്ന ചിത്രത്തിനുശേഷം മറ്റൊരു ലുക്കിലാണ് വിക്രം എത്തുന്നത്. ജാക്കി ഷ്‌റോഫ്, പശുപതി, അഭിമന്യു സിംഗ്, സമ്പൂര്‍ണേഷ് ബാബു, മനോബാല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫോക് സ്റ്റാര്‍ സ്റ്റുഡിയോസും ഏ.ആര്‍. മുരുഗദോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
vikram upcoming movie 10 Endrathukulla Trailer released
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam