നമിതയ്‌ക്കായി ആരാധകര്‍ ക്ഷേത്രം പണിതു
തമിഴകത്തിന്റെ ഗ്ലാമര്‍ റാണി നമിതയ്‌ക്ക് ആരാധകര്‍ ക്ഷേത്രം പണിതു. തമിഴ്‌നാട്ടിലെ നെല്ലായ് ജില്ലയിലാണ് നമിതയ്‌ക്കുവേണ്ടി ആരാധകര്‍ ക്ഷേത്രം പണിതിരിക്കുന്നത്.
തമിഴകത്ത് മുമ്പ് ഈ ഭാഗ്യം സിദ്ധിച്ച നടി ഖുശ്‌ബുവാണ്. അതിന് ശേഷം പലരും വന്ന് പോയെങ്കിലും ആര്‍ക്കുവേണ്ടിയും ക്ഷേത്രം പണിയാന്‍ തമിഴകത്തെ ആരാധകര്‍ തയ്യാറായില്ല. എന്നാല്‍ നമിതയുടെ കാര്യത്തില്‍ ഇവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല.
ആരാധകരുടെ സ്‌നേഹത്തിന്റെ ആഴമറിഞ്ഞ നമിതയാകട്ടെ ആകെ സന്തോഷത്തിലാണ്. എന്റെ പേരില്‍ ഒരു ക്ഷേത്രം പണിതുവെന്ന വാര്‍ത്തകേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. പലപ്പോഴും സൂറത്തില്‍ മാതാപിതാക്കളെ കാണാന്‍പോകുമ്പോള്‍ അവിടെ എനിക്കായൊരു ക്ഷേത്രമുയരുമെന്ന് ഞാന്‍ അവരോട് പറയാറുണ്ടായിരുന്നു. ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു.
ആദ്യം കേട്ടപ്പോള്‍ ഇക്കാര്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ ഇപ്പോള്‍ ഞാന്‍ തീര്‍ത്തും സന്തോഷവതിയാണ്- ആരാധകരുടെ സ്‌നേഹപ്രകടനത്തില്‍ സന്തുഷ്ടയായ നമിത പറയുന്നു.
തിരുനല്‍വേലി സ്വദേശിയായ ഒരു ആരാധകനാണത്രേ പ്രിയതാരത്തിനായി ക്ഷേത്രം പണിയുകയെന്ന ആശയം മുന്നോട്ടുവച്ചത്. ഇക്കാര്യത്തില്‍ നമിത ഇടപെടുകയോ എന്തെങ്കിലും ധനസഹായം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് നമിത ഫാന്‍ ക്ലബ് പ്രസിഡന്റ് പറയുന്നു. മാത്രമല്ല താരത്തിനോടുള്ള സ്‌നേഹത്തിന്റെ പേരില്‍ അവരുടെ പേരില്‍ ക്ഷേത്രം പണിതതില്‍ തെറ്റൊന്നുമില്ലെന്നും പ്രസിഡന്റ് പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
നമിതയുടെ ചിത്രങ്ങള്‍


Click it and Unblock the Notifications