»   » വിക്രത്തിന്റെ നായികയായി മിത്ര കുര്യന്‍

വിക്രത്തിന്റെ നായികയായി മിത്ര കുര്യന്‍

Posted By:
Subscribe to Filmibeat Malayalam
Mitra Kurian
മലയാളി താരം മിത്ര കുര്യന്‍ ന്ടന്‍ വിക്രമിന്റെ നായികയാവുന്നു. സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മത്രി വിക്രമിനൊപ്പമെത്തുന്നത്. സിദ്ദിഖ് സംവിധാനം ചെയ്ത ദിലീപ്-നയന്‍താര ചിത്രം ബോര്‍ഡി ഗാര്‍ഡിലൂടെയാണ് മിത്രകുര്യന്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. ബോര്‍ഡിഗാര്‍ഡിന്റെ തമിഴ് പതിപ്പായ കാവലിനെ അഭിനയം കണ്ടാണ് സുശീന്ദ്രന്‍ തന്റെ ചിത്രത്തിലേയ്ക്ക നായികയായി മിത്രയെ തീരുമാനിച്ചത്.

2004ല്‍ പുറത്തിറങ്ങിയ വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ മിത്രയുടെ കരിയറിലെ നിര്‍ണായക വേഷമായിരിക്കും വിക്രം ചിത്രത്തിലേത് എന്നാണ് സൂചന. ബോഡിഗാര്‍ഡില്‍ മിത്ര അവതരിപ്പിച്ച സേതുലക്ഷ്മി എന്ന കഥാപാത്രം ഏവരുടെയും ശ്രദ്ധ നേടിയതാണ്.

ഇ്‌പ്പോള്‍ ലണ്ടന്‍ ഡ്രീംസ് എന്ന മലയാള ചിത്രത്തില്‍ അഭിനിയച്ചുകൊണ്ടിരിക്കുകയാണ് പെരുമ്പാവൂര്‍ സ്വദേശിനിയായ മിത്ര കുര്യന്‍. ഇപ്പോള്‍ വിക്രം ദൈവതിരുമകന്‍ എന്ന ചിത്രത്തിന്റെ ജോലികളിലാണ്. ഇത് പൂര്‍ത്തിയാക്കിക്കഴിഞ്ഞായിരിക്കും സുശീന്ദ്രന്റെ പ്രൊജക്ട് തുടങ്ങുക.

പൂര്‍ണമായും നായക പ്രാധാന്യമുള്ള ഈ ചിത്രം വിക്രമിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലായിരിക്കും ഒരുക്കുകയെന്ന് സുശീന്ദ്രന്‍ പറഞ്ഞു. ദീപാവലിയ്ക്ക് ചിത്രം പ്രദര്‍ശനത്തിനെത്തുന്ന വിധത്തില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുമെന്നും സുശീന്ദ്രന്‍ പറഞ്ഞു.

വെണ്ണില കബഡിക്കൂട്ടം, നാന്‍ മഹാന്‍ അല്ല തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് സുശീന്ദ്രനായിരുന്നു. മിത്രയ്ക്കപ്പം തെലുങ്ക് താരം ദീക്ഷ സേത്തും ചിത്രത്തിലെ നായികയായി അഭിനയിക്കുന്നുണ്ട്. വേദം, മിറപകേയ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ദീക്ഷ.

English summary
Mithra Kurien, the girl from Kochi who hit big time in Tamil after playing Vijay’s wife in Siddique-directed Kaavalan is happy that she chose the right film for her debut in Kollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam