»   » മതംമാറ്റം: നയന്‍താരക്കെതിരെ ക്രൈസ്തവ സംഘടനകള്‍

മതംമാറ്റം: നയന്‍താരക്കെതിരെ ക്രൈസ്തവ സംഘടനകള്‍

Posted By:
Subscribe to Filmibeat Malayalam
Nayantara
പ്രഭുദേവയുമായുള്ള വിവാഹത്തിന് മുന്നോടിയായി ഹിന്ദു മതത്തിലേക്ക് മതംമാറിയ നയന്‍താരയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകള്‍.

ചെന്നൈയില പല ക്രൈസ്തവ സംഘടനകളും നടിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു. നഗരത്തിലെ ഒരുപ്രമുഖ ക്രൈസ്തവ സംഘടനയില്‍ അംഗമായ ഇനിയാന്‍ ജോണ്‍ നടിയുടെ നീക്കത്തെ ശക്തമായ ഭാഷയിലാണ് അപലപിച്ചത്.

തീരുമാനം ആഘാതമുണ്ടാക്കിയെന്നും വേദാജനകമാണെന്നും ജോണ്‍ പറയുന്നു. സമീപകാലത്ത് നയന്‍സിന്റെ പല പ്രവൃത്തികളും ക്രൈസ്തവര്ക്ക് ചേര്‍ന്ന രീതിയിലായിരുന്നില്ല. 'ഇന്ന് നിങ്ങള്‍ക്കുള്ളതെല്ലാം ഇന്നലെ മററാരുടേതോ ആയിരുന്നുവെന്നാണ്' ' ബൈബിള്‍ പറയുന്നത്. പ്രഭുവിനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതിലൂടെ നയന്‍സ് ഇത് ലംഘിച്ചിരിയ്ക്കുകയാണ്. പ്രഭുവിനെ വിവാഹം ചെയ്യാനുള്ള നയന്‍സിന്റെ തീരുമാനം അദ്ദേഹത്തിന്റെ മുന്‍ഭാര്യയായ റംലത്തിന്റെ വേദന കൂട്ടുന്നതാണെന്നും ജോണ്‍ ചൂണ്ടിക്കാട്ടുന്നു.

വിവാഹത്തിനായി നയന്‍സിനെ നിര്‍ബന്ധം മതംമാറ്റിച്ചതാണോയെന്നും ഇവരില്‍ പലരും സംശയിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ അത് ക്രിമിനല്‍കുറ്റമാണെന്നും അവര്‍ പറയുന്നു.

English summary
Nayanthara’s decision to convert to Hinduism ahead of her marriage to Prabhudeva seems to have touched a few nerves here and there.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam