വിജയ് നയന്‍സ് ചിത്രത്തിന് പേരു മാറ്റം
നയന്‍താര-വിജയ് ജോഡികള്‍ ആദ്യമായി ഒന്നിയ്‌ക്കുന്ന ചിത്രമെന്ന വിശേഷണത്തോടെ ചിത്രീകരണം ആരംഭിച്ച സിനിമയ്‌ക്ക് തുടക്കത്തിലെ കല്ലുകടി.
പ്രഭുദേവ സംവിധാനം ചെയ്യുന്ന സിങ്കം ചിത്രത്തിനാണ് തുടക്കത്തിലെ തിരിച്ചടിയേറ്റത്. സിങ്കം എന്ന പേര് നേരത്തെ സംവിധായകന്‍ ഹരി സ്വന്തമാക്കിയതാണ് ചിത്രത്തിന് ആദ്യമേറ്റ തിരച്ചടി. പിന്നീട് വിജയ്‌യുടെ അഭിപ്രായ പ്രകാരം ചിത്രത്തിന്റെ പേര് വില്‍ എന്നാക്കി പ്രശ്‌നം പരിഹരിച്ചു.
എന്നാല്‍ പ്രശ്‌നം ഇവിടെയും തീര്‍ന്നില്ല. വില്‍ എന്ന പേരില്‍ തന്നെ എസ് ജെ സൂര്യയുടെ ഒരു ചിത്രം നേരത്തെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ചില സാമ്പത്തിക വിഷമതകള്‍ മൂലം ചിത്രത്തിന്റെ ഷൂട്ടിംഗ് താത്‌കാലികമായി നിര്‍ത്തി വെച്ചിരിയ്‌ക്കുകയാണെന്നും തനിയ്‌ക്ക് ഈ പേര് വിട്ട് തരാന്‍ ഉദ്ദേശമില്ലെന്നും ചൂണ്ടിക്കാട്ടി എസ്.ജെ സൂര്യ രംഗത്തെത്തിയതാണ് വിജയ് ചിത്രത്തിനേറ്റ രണ്ടാമത്തെ തിരിച്ചടി.
ഒടുവില്‍ വില്‍ എന്ന പേര് ഇപ്പോള്‍ വില്ലു എന്നാക്കി പ്രശ്‌നം പരിഹരിച്ചിരിയ്‌ക്കുകയാണ് പ്രഭുദേവയും വിജയും.പളനിയ്ക്കടുത്ത് ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തില്‍ മലയാളി താരം ബിജു മേനോനും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്നുണ്ട്.
ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച വില്ലനെന്ന് പേരെടുത്ത പ്രകാശ് രാജാണ് വില്ലുവിലെ വേഷം കൈകാര്യം ചെയ്യുന്നത്.
കുചേലനിലെ ഷൂട്ടിംഗ് നീണ്ടു പോയതു മൂലം മമ്മൂട്ടി ചിത്രത്തില്‍ നിന്നും പിന്‍മാറിയ നയന്‍സിന് വിജയ് ചിത്രത്തിലെ നായികാപദവി വലിയ നേട്ടമായിരിക്കുകയാണ്.


Click it and Unblock the Notifications