»   » രജനീകാന്തിന് രണ്ടാം കല്യാണം!!

രജനീകാന്തിന് രണ്ടാം കല്യാണം!!

Posted By:
Subscribe to Filmibeat Malayalam
Rajinikanth
രജനീകാന്ത് വീണ്ടും വിവാഹം ചെയ്യുന്നുവെന്ന് കേട്ടാല്‍ നല്ലവനായ ഈ മനുഷ്യന് അറുപത് വയസ്സാകാറായപ്പോള്‍ ഇതെന്തുപറ്റിയെന്നായിരിക്കും എല്ലാവര്‍ക്കും തോന്നുക. പക്ഷേ സത്യമാണ്, രജനി വീണ്ടുംവിവാഹത്തിനൊരുങ്ങുകയാണ്, പക്ഷേ വധു ഭര്യ ലത തന്നെയാണെന്നുമാത്രം.

തമാശയല്ല ലതയും രജനിയും വീണ്ടും വിവാഹത്തിനൊരുങ്ങുകയാണ്. ഒരു വിവാഹിതന്‍ അറുപതാം വയസ്സിലെത്തുമ്പോള്‍ തമിഴ്‌നാട്ടില്‍ ഇത് പതിവാണ്. ഇങ്ങനെ അറുപതുകാരനായ ഭര്‍ത്താവ് ഭാര്യയെ വീണ്ടും സിംബോളിക് ആയി വിവാഹം ചെയ്യുന്നതിന് മണിവിഴയെന്നാണ് തമിഴ്‌നാട്ടില്‍ പറയുന്നു.

മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും സാന്നിധ്യത്തില്‍ ഭര്‍ത്താവും ഭാര്യയും ഒരിക്കല്‍ കൂടി വിവാഹം കഴിക്കുന്നതാണ് ഇതിലെ പ്രധാന ചടങ്ങ്. ഡിസംബര്‍ 102നാണ് രജനിക്ക് അറുപത് വയസാകുന്നത്. അന്ന് രജനീകാന്തും ലതാ രജനീകാന്തും ഒരിക്കല്‍ കൂടി വിവാഹം കഴിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മക്കളും മരുമക്കളും കൂടി സ്‌റ്റൈല്‍ മന്നന്റെ അറുപതാം കല്യാണം പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ്. ചെന്നൈയിലെ പോയസ് ഗാര്‍ഡനിലുള്ള വസതിയില്‍ വച്ച് ഡിസംബര്‍ പത്തിന് വെള്ളിയാഴ്ച അറുപതാം കല്യാണം നടക്കും. സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും മറ്റ് വിഐപികളും ദമ്പതികളെ അനുഗ്രഹിക്കാനെത്തുമെന്നാണ് അറിയുന്നത്.

കര്‍ണാടകയില്‍ ജനിച്ചുവളര്‍ന്ന രജനീകാന്തിനെ സിനിമയിലേക്ക് കൊണ്ടുവന്നത് പ്രശസ്ത സംവിധായകന്‍ കെ ബാലചന്ദറാണ്. 1975ല്‍ അപൂര്‍വ രാഗങ്ങള്‍ എന്ന സിനിമയിലൂടെ, കമലാഹാസന്റെ വില്ലനായി അരങ്ങേറിയ രജനീകാന്ത് ഇപ്പോള്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ താരങ്ങളില്‍ ഒരാളാണ്.

ഇന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന രജനി ജാക്കി ചാന്‍ കഴിഞ്ഞാല്‍ ഏഷ്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്നത് താരം കൂടിയാണ്.

English summary
Superstar Rajinikanth will be celebrating his 61st birthday on December 12, 2010. His wife Latha and other family members are planning to celebrate it in a big way.One of the ceremonies is where Rajinikanth and Latha will tie the knot again

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X