ശോഭനയുടെ കാമുകഭാര്യ സത്യഗ്രഹത്തിന്
ചെന്നൈ : ഏറെയാലോചിച്ചും കണക്കുകൂട്ടിയുമാണ് പ്രശസ്ത നടി ശോഭന വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. അതിങ്ങനെയൊരു കുരുക്കാകുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല.
പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്ന് പറഞ്ഞത് ആരായാലും അതൊരു വല്ലാത്ത സത്യമാണ്. കൊടുമ്പിരിക്കൊണ്ട പ്രണയത്തിനിടയില്‍ രാഹുല്‍ മെഹ്റ തന്റെ ഭാര്യയെയും മക്കളെയും കണ്ടില്ല. ശോഭനയും കണ്ടില്ല അവരെ.
ദാ അവരിപ്പോള്‍ ശോഭനയുടെ വീട്ടുപടിക്കല്‍ സത്യഗ്രഹത്തിനൊരുങ്ങുകയാണ്. പോരേ പൂരം. ശോഭനയുടെ കാമുകനും വ്യവസായിയുമായ രാഹുല്‍ മെഹ്റയുടെ ഭാര്യ ഡോ. ശാലിനിയും മക്കളുമാണ് ചെന്നൈയില്‍ വന്ന് സത്യഗ്രഹത്തിനൊരുങ്ങുന്നത്.
ഇതിനായി ഡോ. ശാലിനിയും മക്കളായ ഖുഷിയും സൗമ്യയും ചെന്നൈയിലെത്തി. ശാലിനിയുടെ പിതാവും ഒപ്പമുണ്ട്. ചെന്നൈ സെയ്ദാപേട്ടയിലെ ഒരു ബന്ധുവീട്ടിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്.
ആറുമാസമായി രാഹുല്‍ മെഹ്റ ചെന്നൈയില്‍ ശോഭനയ്ക്കൊപ്പമാണ് താമസിക്കുന്നതെന്ന് ഡോ. ശാലിനി ആരോപിക്കുന്നു. ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ ദന്തഡോക്ടറാണ് ഡോ. ശാലിനി.
എന്നാല്‍ രാഹുല്‍ തന്നോടൊപ്പമില്ലെന്നും അദ്ദേഹവും ശാലിനിയുമായുളള കുടുംബ വഴക്കില്‍ തന്നെയും വലിച്ചിഴയ്ക്കുകയാണെന്ന് ശോഭന പറയുന്നു.
ഏതായാലും ഭര്‍ത്താവിനെ വിട്ടുകിട്ടാതെ ശോഭനയുടെ വീട്ടുപടിക്കല്‍ നിന്ന് മടങ്ങില്ലെന്ന ദൃഢനിശ്ചയത്തിലാണ് ശാലിനി.


Click it and Unblock the Notifications