ക്ലാസ്‌മേറ്റ്‌സ് തമിഴില്‍; പൃഥ്വി നായകന്‍
കാന്പസിലെ പ്രണയത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും കഥപറഞ്ഞ് പ്രദര്‍ശന വിജയം നേടിയ ലാല്‍ ജോലിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം 'ക്ലാസ് മേറ്റ്സ്' തമിഴില്‍ ഒരുക്കുന്നു.
'നിനയ്‌ത്താലേ ഇനിയ്‌ക്കും" എന്നാണ് തമിഴില്‍ ഒരുക്കുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കമല്‍ഹാസന്‍റെ സഹായിയായി സംവിധാന രംഗത്ത് എത്തിയ കുമാരവേല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാളചിത്രത്തില്‍ നായകനായ പൃഥ്വിരാജ് തന്നെയാണ് ഈ ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാവ്യാ മാധവന്‍ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയാമണിയാണ്.
പൃഥ്വിരാജിനും പ്രിയാമണിക്കും ഒപ്പം സംവിധായകന്‍ പി വാസുവിന്‍റെ മകന്‍ ശക്തി, ശ്രീനാഥ് തുടങ്ങിയവരാണ് മറ്റ് വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. മെയ് മാസം മുതല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന
ചിത്രത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. കാമ്പസിന്‍റെ ഗൃഹാതുരത ഉണര്‍ത്തിയ ക്ലാസ്മേറ്റ് കേരളത്തില്‍ തരംഗമായ ചിത്രമായിരുന്നു. ഇതിലെ ഗാനങ്ങളും ഹിറ്റായിരുന്നു.
നിനൈത്താലെ ഇനിയ്ക്കുമെന്ന പേര് യഥാര്‍ത്ഥത്തില്‍ ഒരു കടമെടുക്കലാണ്. 1979ല്‍ ഇതേപേരില്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍, രജനീകാന്ത്, ജയപ്രദ എന്നിവരഭിനയിച്ച ചിത്രം തമിഴ് സിനിമാ ചരിത്രത്തിലെ വന്‍ ഹിറ്റുകളിലൊന്നാണ്. അന്ന് ആ ചിത്രം സംവിധാനം ചെയ്തത് കെ ബാലചന്ദര്‍ ആയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications