നയന്‍താരയും വിജയും ഒന്നിച്ച് അഭിനയിക്കുന്നു
നയന്‍താര വിജയിയുടെ നായികയായി അഭിനയിക്കുന്നു. എവിഎം ബാലസുബ്രഹ്മണ്യം നിര്‍മ്മിക്കുന്ന പേരിടാത്തചിത്രത്തിലാണ് വിജയും നയന്‍താരയും ഒന്നിച്ചഭിനയിക്കുന്നത്.
ഇതിന് മുമ്പ് വിജയുടെ ശിവകാശി എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടതൊഴിച്ചാല്‍ നയന്‍താരയും വിജയും ഒന്നിച്ചഭിനയിച്ചിട്ടില്ല.
നേരത്തേ വിജയുടെ കുരുവി എന്ന ചിത്രത്തില്‍ നായികയായി നയന്‍താരയെയാണ് തീരുമാനിച്ചിരുന്നതെങ്കിലും അവസാനം ചിത്രത്തില്‍ അഭിനയിച്ചത് തൃഷയാണ്.
ഇപ്പോള്‍ ഇന്ത്യന്‍ പ്രീയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബ്രാന്റ് അംബാസഡര്‍മാരായി തിരഞ്ഞെടുത്ത വിജയും നയന്‍താരയും ഒരുമിച്ച് ഒരു സംഗീത ആല്‍ബത്തിലും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications