കലാഭവന്‍ മണിയുടെ മഴൈ

By Staff

കലാഭവന്‍ മണിയുടെ മഴൈ

മലയാളത്തില്‍ ആക്ഷന് പ്രാധാന്യമുള്ള തകര്‍പ്പന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കലാഭവന്‍ മണിക്ക് തമിഴില്‍ ഇപ്പോള്‍ ലഭിക്കുന്നത് പ്രായം ചെന്ന വേഷങ്ങളാണ്. ജയംരവി നായകനാവുന്ന മഴൈ എന്ന ചിത്രത്തില്‍ നായികയായ ശ്രേയയുടെ അച്ഛനായാണ് കലാഭവന്‍ മണി വേഷമിടുന്നത്.

മലയാളിമാമന് വണക്കം എന്ന ചിത്രത്തില്‍ തമിഴനായ വൃദ്ധനായി വേഷമിട്ട കലാഭവന്‍ മണിക്ക് പിന്നീട് അത്തരം അവസരങ്ങള്‍ ലഭിച്ചത് തമിഴിലാണ്. മലയാളത്തില്‍ എതിരാളികളെ നിലംപരിശാക്കുന്ന യുവനായകനായി പ്രത്യക്ഷപ്പെടുന്ന മണി തമിഴില്‍ തല നരപ്പിച്ചെത്തുന്നത് കൗതുകകരം തന്നെ.

മഴയുടെ പശ്ചാത്തലത്തില്‍ പ്രണയകഥ പറയുന്ന മഴൈ എന്ന ചിത്രത്തില്‍ കലാഭവന്‍ മണിക്ക് പ്രധാനവേഷമാണുള്ളത്. രാജ്കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വടിവേലു, വെങ്കടപ്രഭു, രാഹുല്‍ദേവ്, അംബിക എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. വ്യത്യസ്തമായ ശൈലിയില്‍ ചിത്രീകരിച്ചിരിക്കുന്ന ഗാനരംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാനസവിശേഷത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X