മീരയുടെ തമിഴ് ചിത്രം ലണ്ടന്‍
മീരയുടെ തമിഴ് ചിത്രം ലണ്ടന്‍
മീരാ ജാസ്മിന്‍ നായികയാവുന്ന പുതിയ തമിഴ് ചിത്രമാണ് ലണ്ടന്‍. പ്രശാന്താണ് ചിത്രത്തിലെ നായകന്‍.
കുശ്ബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണയകഥ പറയുന്ന ചിത്രത്തില്‍ ഒട്ടേറെ നര്‍മമുഹൂര്‍ത്തങ്ങളുണ്ട്. തെലുങ്ക് നടി അങ്കിത ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ദേശീയഅവാര്‍ഡ് ലബ്ധിയും ആയുധഎഴുത്തിലെ മികച്ച അഭിനയവും മീരാ ജാസ്മിന്റെ തമിഴിലെ താരമൂല്യം വര്‍ധിപ്പിച്ചിട്ടുണ്ട്. തമിഴിലെ മുന്‍നിര നടിയായ മീരാ ജാസ്മിന്‍ തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് ചില ഡിമാന്റുകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. 45 ലക്ഷം രൂപ പ്രതിഫലമാണ് ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതിന് മീര ആവശ്യപ്പെടുന്നത്. ഗ്ലാമര്‍ പ്രദര്‍ശനത്തിന് ഒരുക്കമല്ലെന്ന ഡിമാന്റ് അംഗീകരിച്ചാല്‍ മാത്രമേ മീര സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാവുന്നുള്ളൂ.
ആയുധഎഴുത്തിലെ മാധവനുമൊത്തുള്ള ചില കിടപ്പറ രംഗങ്ങള്‍ മീരയുടെ ഇമേജിന് മാറ്റം വരുത്തിയിരുന്നു. ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറാവാത്ത ഈ നടി ആയുധഎഴുത്തില്‍ കിടപ്പറ രംഗത്തില്‍ അഭിനയിച്ചതോടെ മറ്റ് സംവിധായകരുടെ ചിത്രങ്ങളിലും ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറാവേണ്ടി വരുമെന്ന സ്ഥിതിയായി. അതോടെയാണ് ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറല്ലെന്ന ഉപാധി അംഗീകരിച്ചാല്‍ മാത്രമേ താന്‍ അഭിനയിക്കൂവെന്ന് മീര ഡിമാന്റ് വച്ചത്. ഈ ഡിമാന്റുകളൊക്കെയുണ്ടെങ്കിലും മീരയെ തേടി ഇപ്പോഴും മികച്ച അവസരങ്ങളെത്തുന്നുണ്ട്.


Click it and Unblock the Notifications