ഭരത്ചന്ദ്രന്‍ തമിഴില്‍--, കാര്‍ത്തിക് വില്ലന്‍
ഭരത്ചന്ദ്രന്‍ തമിഴില്‍--, കാര്‍ത്തിക് വില്ലന്‍
മലയാളത്തിലെ സൂപ്പര്‍ഹിറ്റുകള്‍ തമിഴില്‍ റീമേക്ക് ചെയ്യുന്നത് ഒരു ട്രെന്റായിട്ടുണ്ട്. തൊമ്മനും മക്കളും എന്ന മമ്മൂട്ടി ചിത്രത്തിന്റെ റീമേക്കായ വിക്രം നായകനായ മജയുടെ ചിത്രീകരണം നടന്നുവരികയാണ്. മജയ്ക്കു പിന്നാലെ സുരേഷ് ഗോപിയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം ഭരത്ചന്ദ്രന്‍ ഐപിഎസും തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു.
ശിവലിംഗം ഐപിഎസ് എന്ന പേരില്‍ രാജ്കപൂര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായകനായ പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സത്യരാജാണ്. മണ്ണിന്‍ മനിതന്‍ എന്ന ചിത്രത്തിനു ശേഷം സത്യരാജ് പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്.
തൊണ്ണൂറുകളിലെ തമിഴിലെ റൊമാന്റിക് ഹീറോ കാര്‍ത്തിക് വില്ലനായി അഭിനയിക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത. ആദ്യമായാണ് കാര്‍ത്തിക് വില്ലന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മലയാളചിത്രത്തില്‍ സായികുമാര്‍ അവതരിപ്പിച്ച കഥാപാത്രമാണ് തമിഴില്‍ കാര്‍ത്തിക്കിന്.
മികച്ച പ്രകടനത്തിനുള്ള സാധ്യതയുള്ള കഥാപാത്രമായതിനാലാണ് താന്‍ ഈ കഥാപാത്രം സ്വീകരിച്ചതെന്നും സംവിധായകനും നിര്‍മാതാവും തന്നെ സമീപിച്ചപ്പോള്‍ തന്നെ ഈ വേഷം ചെയ്യാന്‍ താന്‍ തീരുമാനിച്ചതായും കാര്‍ത്തിക് പറഞ്ഞു.
മലയാള ചിത്രം തമിഴില്‍ റീമേക്ക് ചെയ്യുമ്പോള്‍ നായികയും മലയാളത്തില്‍ നിന്നാണ്. ജ്യോതിര്‍മയിയാണ് ചിത്രത്തില്‍ നായികയാവുന്നത്. ആദ്യമായാണ് ജ്യോതിര്‍മയി തമിഴില്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications