ആഗ്രഹസാഫല്യമായി മീനയ്ക്ക് ദേവതാവേഷം

By Staff

ആഗ്രഹസാഫല്യമായി മീനയ്ക്ക് ദേവതാവേഷം

അവസാനം തമിഴ് സിനിമയിലെ ഗ്ലാമര്‍ നടി മീനയുടെ വലിയൊരു ആഗ്രഹം സഫലമാകുന്നു. കീര്‍ത്തി, പണം എന്നിവയൊക്കെ വേണ്ടതിലധികം നേടിയിട്ടും ഒരു ദേവതയായി രംഗത്തെത്താന്‍ മീനയ്ക്ക് സാധിച്ചിരുന്നില്ല. പകരം ഗ്ലാമര്‍ രാജ്ഞിയായാണ് മിക്ക ചിത്രങ്ങളിലും എത്തിയതും.

ദേവതയെ അവതരിപ്പിക്കാനുള്ള മീനയുടെ ആഗ്രഹം ഇപ്പോള്‍ പൂര്‍ത്തിയാവുകയാണ്. ദേവത എന്നു തന്നെ പേരിട്ടിട്ടുള്ള ചിത്രം സംവിധാനം ചെയ്യുന്നത് രാമനാരായണനാണ്. രാമനാരായണന്റെ 105-ാമത് ചിത്രമായിരിക്കും ദേവത.

ആഗ്രഹം സഫലമായതോടെ മീന എന്തെന്നില്ലാത്ത പരിഭ്രമത്തിലാണ് പോലും. താന്‍ ഇതിനു മുമ്പ് അവതരിപ്പിച്ച റോളുകളില്‍ നിന്നും എത്രയോ ഭിന്നമാണ് ദേവതയുടെ ആവിഷ്കാരമെന്ന് മീന ഇതിനകം തന്നെ മനസ്സിലാക്കിക്കഴിഞ്ഞു. ആത്മീയശക്തിയുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആ കഥാപാത്രവുമായി അങ്ങേയറ്റം ഇഴുകിച്ചേരേണ്ടതുണ്ട് എന്നാണ് മീന തന്നെ ദേവതയിലെ കഥാപാത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്.

എന്തായാലും ഇക്കിളിപ്പെടുത്തുന്ന റോളുകളില്‍ നിന്ന് മീനയ്ക്കു ലഭിക്കുന്ന മോചനമായിരിക്കും ദേവതാവേഷം. സ്വപ്നനായികയില്‍ നിന്നും ആരാധനാദേവതയായി പ്രേക്ഷകരുടെ മനസ്സില്‍ കുടിയേറാനുള്ള മീനയുടെ ശ്രമങ്ങള്‍ക്ക് ഫലം ലഭിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം. സംഗതി ഇങ്ങനെയാണെന്നിരിക്കെ തന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ദേവതാവേഷം എന്ന് മീന കരുതുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ..?

മലയാളത്തില്‍ നിന്ന് തമിഴിലേക്ക് കുടിയേറിയ ദിവ്യാ ഉണ്ണിയും ദേവതയില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാംകി, ചരണ്‍രാജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X