വിക്രം ചാന്തുപൊട്ട് തൊടുന്നു
വിക്രം ചാന്തുപൊട്ട് തൊടുന്നു
വന്‍വിജയം നേടിയ ചാന്തുപൊട്ട് തമിഴില്‍ റീമേക്ക് ചെയ്യുന്നു. ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ച രാധ എന്ന രാധാകൃഷ്ണനായി തമിഴില്‍ വേഷമിടുന്നത് വിക്രമായിരിക്കും.
ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന ചാന്തുപൊട്ടിന്റെ വന്‍വിജയവും ചിത്രത്തിന്റെ പ്രമേയത്തിലെ പുതുമയുമാണ് വിക്രമിനെ ആകര്‍ഷിച്ചത്. പെണ്‍കുട്ടിയെ പോലെ വളര്‍ത്തപ്പെടുന്ന പുരുഷനായി അഭിനയിച്ച് ദിലീപ് നേടിയ കൈയടി തമിഴില്‍ തനിക്കു സ്വന്തമാക്കാമെന്നാണ് വിക്രമിന്റെ കണക്കുകൂട്ടല്‍.
ഇപ്പോള്‍ തൊമ്മനും മക്കളും എന്ന മമ്മൂട്ടി ചിത്രത്തിന്റെ റീമേക്കില്‍ അഭിനയിച്ചുവരികയാണ് വിക്രം. മലയാളത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രമായി വേഷമിടുന്ന വിക്രം ചാന്തുപൊട്ടില്‍ ദിലീപ് അവതരിപ്പിച്ച കഥാപാത്രം ഒരു വെല്ലുവിളിയായാണ് കാണുന്നത്. ഒരു സ്ത്രീയുടെ ചേഷ്ടകള്‍ പ്രകടിപ്പിക്കുന്ന പുരുഷനായി ദിലീപ് മികച്ച അഭിനയമാണ് ചാന്തുപൊട്ടില്‍ കാഴ്ച വച്ചത്.
മലയാളചിത്രത്തിന്റെ തമിഴ് റീമേക്കില്‍ ഇത് മൂന്നാമത്തെ തവണയാണ് വിക്രം അഭിനയിക്കുന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ കാശിയില്‍ വിക്രം അന്ധനായി വേഷമിട്ടിരുന്നു.


Click it and Unblock the Notifications