ആളവന്താനില്‍ കമല്‍ മൊട്ട... ! മോഹന്‍ലാലും...?

By Super

കമലഹാസന്‍ ഒരുപാടു ഭാവങ്ങളിലും രൂപങ്ങളിലും നമ്മുടെ മുന്നില്‍ എത്തിയിട്ടുണ്ട്. അപൂര്‍വസഹോദരങ്ങളിലെ മൂന്നടി നീളമുള്ള കുള്ളന്‍, അവൈ ഷണ്‍മുഖിയിലെ പെണ്‍വേഷം, ഇന്ത്യനിലെ വൃദ്ധനായസ്വാതന്ത്യ്രസമരസേനാനി തുടങ്ങി എത്രയെത്ര വേഷങ്ങള്‍...!

തെനാലിക്കു ശേഷം അഭിനയിക്കുന്ന ആളവന്താനില്‍ കമല്‍ മൊട്ടയടിച്ചിരിക്കുകയാണ്. മൊട്ടയടിച്ച് പൂര്‍ണ്ണ നനായി കമല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ത്യനിലെ പോലെത്തന്നെ കമല്‍ ഈ ചിത്രത്തിലും ഇരട്ടവേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത് - രണ്ടു സഹോദരങ്ങളായി.

ഇതുകൂടാതെ ചിത്രത്തിനുവേണ്ടി കമല്‍ ശരീരഭാരം 25 കിലോഗ്രാം കൂട്ടിയിരിക്കുകയുമാണ്..! എല്ലാ ദിവസവും ജിമ്മില്‍ പോയി ഒരു

ഗുസ്തിക്കാരന്റെ രൂപവും ഭാവവും വരുത്താന്‍ കമല്‍ കഷ്ടപ്പെടുകയുമാണ്. ഇരുകൈകളും ഇരുമ്പു പോലെയാക്കുന്നതിനപ്പുറം തന്റെ നെഞ്ചളവ് കൂട്ടാന്‍ പോലും കമല്‍ തയ്യാറായിരിക്കുകയാണ്.

കമലിന്റെ അടുത്ത ചിത്രത്തിലേക്ക് ക്ഷണം വന്നതുകൊണ്ട് ആളവന്താനില്‍ മോഹന്‍ലാലും ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. മോഹന്‍ലാലിന് ഇതിനു മുമ്പ് ക്ഷണം ലഭിച്ചിരുന്നെങ്കിലും കാള്‍ഷീറ്റ് പ്രശ്നം കാരണം അത് സാധിക്കാതെ പോവുകയായിരുന്നു. ആളവന്താനില്‍ മോഹന്‍ലാല്‍ അഭിനയിക്കുകയാണെങ്കില്‍ മണിരത്നത്തിന്റെ ഇരുവറിനുശേഷം അദ്ദേഹത്തിന്റെ വീണ്ടുമുള്ള തമിഴ് പ്രവേശമാകും അത്.

വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി താണു നിര്‍മ്മിക്കുന്ന ആളവന്താന്‍ സംവിധാനം ചെയ്യുന്നത് സുരേഷ് കൃഷ്ണയാണ്. ഈ ചിത്രത്തിലൂടെ ശങ്കര്‍ മഹാദേവന്‍ സംഗീതസംവിധായകനായി തമിഴില്‍ അരങ്ങേറ്റം നടത്തും.

Read more about: kamal hassan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X