കസ്തൂരിമാനായി മീര തമിഴിലും
കസ്തൂരിമാനായി മീര തമിഴിലും
മലയാളത്തില്‍ അപ്രതീക്ഷിത വിജയം നേടിയ ലോഹിതദാസിന്റെ കസ്തൂരിമാന്‍ തമിഴില്‍ റീമേക്ക് ചെയ്യുന്നു.
ലോഹിതദാസ് തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത്. ലോഹിതദാസ് തമിഴില്‍ സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണിത്. നായികാ വേഷത്തില്‍ തമിഴില്‍ മുന്‍നിര നായിമാരുടെ കൂട്ടത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞ മീരാ ജാസ്മിന്‍ തന്നെ.
നായകന്‍ തമിഴ് നടനായിരിക്കും. മലയാളത്തില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകവേഷം ചെയ്തത്. ഒരു മലയാളിയാണ് തമിഴ് ചിത്രം നിര്‍മിക്കുന്നത്.
അസാധാരണമായ പ്രണയബന്ധത്തിന്റെയും ജീവിതയാഥാര്‍ഥ്യങ്ങളുടെയും കഥ പറയുന്ന കസ്തൂരിമാന്‍ മികച്ച പ്രേക്ഷകാഭിപ്രായമാണ് മലയാളത്തില്‍ നേടിയത്. കസ്തൂരിമാനോടൊപ്പം വിഷുവിനിറങ്ങിയ സിദ്ദിക്കിന്റെ ക്രോണിക്ക് ബാച്ചിലറും തമിഴില്‍ റീമേക്ക് ചെയ്യുന്നുണ്ട്.


Click it and Unblock the Notifications