മീരയുടെ അടുത്ത തമിഴ് ചിത്രം ബാല
മീരയുടെ അടുത്ത തമിഴ് ചിത്രം ബാല
റണ്ണിന്റെ വിജയത്തിന് ശേഷം മീരാ ജാസ്മിന്റെ അടുത്ത തമിഴ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ശ്യാം ആണ് മീരയുടെ നായകനായി ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഷങ്കറിന്റെ സംവിധാന സഹായിയായിരുന്ന ദീപക് ആദ്യമായി സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത് ബാല എന്നാണ്. തിലകന്‍, രാജന്‍ പി. ദേവ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ആര്‍ത്തി എന്ന കഥാപാത്രത്തെയാണ് മീര ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൈറ്റില്‍ റോളില്‍ ശ്യാം പ്രത്യക്ഷപ്പെടുന്നു.
തന്റെ അനുജത്തിയെ നയാക്കി പീഡിപ്പിച്ച ഒരു കൂട്ടം റൗഡികളോട് ബാല പ്രതികാരം ചെയ്തു. അതോടെ അധോലോക നായകനായ പശുപതി ബാലയെ തന്റെ കൂട്ടത്തില്‍ ചേര്‍ത്തു. പശുപതിയുടെ എതിരാളിയാണ് ജയമണി. ബാല വന്നതോടെ പശുപതിയുടെ സംഘത്തിന് ജയമണിയുടെ സംഘത്തിന്മേല്‍ ആധിപത്യം സ്ഥാപിക്കാനായി.
ബാലയെ ആര്‍ത്തി എന്ന പെണ്‍കുട്ടി പ്രേമിക്കുന്നുണ്ട്. എന്നാല്‍ ബാല ഒരു റൗഡിയാണെന്ന് അറിഞ്ഞതോടെ ആര്‍ത്തിക്ക് അവനോട് വെറുപ്പായി. തന്റെ ജീവിതകഥ ബാല അവളോട് പറഞ്ഞപ്പോള്‍ അവളുടെ മനോഭാവം മാറി.
ജയമണിയുടെ മകളാണ് ആര്‍ത്തി. പരംദാമന്‍ ജയമണിയും പശുപതിയും ശത്രുത തീര്‍ക്കാനായി പശുപതിയുടെ മകനെ കൊണ്ട് ആര്‍ത്തിയെ വിവാഹം കഴിപ്പിക്കാന്‍ നിര്‍ദേശിച്ചു. അതിനുളള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ ബാലയും ആര്‍ത്തിയും തമ്മില്‍ പ്രണയമാണെന്ന് അവര്‍ അറിഞ്ഞു. അതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി.
ജയമണിയെ രഘുവരനും പശുപതിയെ രാജന്‍ പി. ദേവും പരംദാമനെ തിലകനും അവതരിപ്പിക്കുന്നു.


Click it and Unblock the Notifications