ശിവജിയില്‍ നയന്‍താരയുടെ ഐറ്റം നമ്പര്‍
രജനീകാന്തിലെ കരിയറിലെ ഏറ്റവും വലിയ വിജയമായ ചന്ദ്രമുഖിയോടെയാണ് നയന്‍താര തമിഴില്‍ പുതിയ ഉയരങ്ങളിലെത്താന്‍ തുടങ്ങിയത്. ആ ചിത്രത്തില്‍ രജനീകാന്തിന്റെ നായികയായിരുന്നു നയന്‍താര.
രജനീകാന്തിലെ പുതിയ ചിത്രമായ ശിവജിയിലും നയന്‍താര പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തവണ രജനി ചിത്രത്തില്‍ ഐറ്റം നമ്പര്‍ ചെയ്യാനാണ് നയന്‍താരയെത്തുന്നത്. വിജയ്യുടെ ശിവകാശിയിലാണ് ഇതിനു മുമ്പ് നയന്‍താര ഐറ്റം നമ്പര്‍ ചെയ്തത്.
ഗാനരംഗങ്ങളില്‍ മേനിപ്രദര്‍ശനം നടത്താന്‍ മടിക്കാത്തതാണ് നയന്‍താരക്ക് ഗ്ലാമര്‍ നടിയെന്ന പേര് ചാര്‍ത്തിക്കൊടുത്തത്. സൂര്യയുടെ ഗജിനിയിലും തെലുങ്ക് ചിത്രം ലക്ഷ്മിയിലും നയന്‍താര മേനിയഴക് തുറന്നുകാട്ടുന്ന വേഷങ്ങളോടെയാണ് പ്രത്യക്ഷപ്പെട്ടത്. ശിവജിയിലും ഗ്ലാമര്‍ കാട്ടിയാടുന്ന നയനെ ആരാധകര്‍ക്കു കാണാം.
ശ്രേയയാണ് ഈ ചിത്രത്തിലെ നായിക. നേരത്തെ അസിന് ഈ ചിത്രത്തിലെ നായികാവേഷം ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നു. എന്നാല്‍ നായികാവേഷം കിട്ടാതെ വന്നപ്പോള്‍ ചിത്രത്തിലെ ഐറ്റം നമ്പരില്‍ അഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു. പക്ഷേ തമിഴിലെ രണ്ട് മുന്‍നിര നടിമാരില്‍ ഐറ്റം നമ്പരിനായി നറുക്ക് വീണത് നയന്‍താരയ്ക്കാണ്.
അമിതമായ ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറാവാത്ത നടിയാണ് അസിന്‍. അതേ സമയം നയന്‍താരയ്ക്ക് ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ വിലക്ക് കല്പിക്കുന്നില്ല. ഐറ്റം നമ്പരിന് നറുക്ക് വീഴാന്‍ ഈ തുറന്ന മനസ് തന്നെ മതിയാവുമല്ലോ...


Click it and Unblock the Notifications