മധുവാര്യരും തമിഴിലേക്ക്
മധുവാര്യരും തമിഴിലേക്ക്
പൃഥ്വിരാജ്, ജയസൂര്യ, ബിജു മേനോന്‍ തുടങ്ങിയവര്‍ക്കു പിന്നാലെ മലയാളത്തിലെ യുവതാരം മധുവാര്യരും തമിഴിലേക്കു കടക്കുന്നു. പൊന്നരശന്‍ എന്നാണ് മധുവാര്യരുടെ ആദ്യതമിഴ് ചിത്രത്തിന്റെ പേര്. ഈ ചിത്രത്തില്‍ ടൈറ്റില്‍ വേഷത്തിലാണ് മധുവാര്യര്‍ പ്രത്യക്ഷപ്പെടുന്നത്. മലയാളിയായ രാരുചന്ദ്രയാണ് നായിക. സിനിമയില്‍ പുതുമുഖമായ രാരുചന്ദ്ര പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. നവാഗത സംവിധായകനായ ആദിത്യന്‍ ഒരുക്കുന്ന ചിത്രം തീവ്രമായ പ്രണയകഥയാണ് പറയുന്നത്.
ഒരു പാവപ്പെട്ട അയ്യര്‍ പെണ്‍കുട്ടിയായ സീതാലക്ഷ്മിയെ പ്രണയിക്കുന്ന പൊന്നരശന് ജീവിതത്തില്‍ പല പ്രതിബന്ധങ്ങളും നേരിടേണ്ടിവരുന്നു. ജീവിതത്തിലെ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ പ്രണയം കൈവിടാന്‍ അയാള്‍ നിര്‍ബന്ധിതനാകുന്നു. മകന്റെ മനസറിഞ്ഞ് പൊന്നരശന്റെ പിതാവ് അവന്റെ പ്രണയസാക്ഷാത്കാരത്തിനായി ശ്രമിക്കുന്നു. തുടര്‍ന്നുണ്ടായത് അപ്രതീക്ഷിതമായ സംഭവങ്ങളാണ്.
പൊന്നരശനായി മധുവാര്യരും സീതാലക്ഷ്മിയായി രാരുചന്ദ്രയും അഭിനയിക്കുമ്പോള്‍ ചിദംബരനായി പ്രകാശ്രാജാണ് വേഷമിടുന്നത്. ഛായാഗ്രണം ടി.ശങ്കര്‍. സംഗീതം സരോജ്ബാബു.


Click it and Unblock the Notifications