ഷീല രജനീകാന്ത് ചിത്രത്തില്‍
ഷീല രജനീകാന്ത് ചിത്രത്തില്‍
ഷീല തന്റെ രണ്ടാം വരവ് ഒരു ആഘോഷമാക്കി മാറ്റുകയാണ്. മനസ്സിനക്കരെ എന്ന ചിത്രത്തിലെ അമ്മച്ചി കഥാപാത്രത്തിലൂടെ രണ്ടാം വരവ് നടത്തിയ ഷീല തുടര്‍ന്നും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ഇപ്പോഴിതാ തമിഴ് സിനിമയില്‍ സാക്ഷാല്‍ രജനീകാന്തിനോടൊപ്പം ഷീല അഭിനയിക്കുന്നു.
രജനീകാന്ത് ചിത്രമായ ചന്ദ്രമുഖിയിലാണ് ഷീല അഭിനയിക്കുന്നത്. സിമ്രാന്‍ നായികയാവുന്ന ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് ഷീല അവതരിപ്പിക്കുന്നത്.
എംജിആറിന്റെ നായികയായാണ് ഷീല ആദ്യചിത്രത്തില്‍ അഭിനയിച്ചത്. ഇപ്പോഴിതാ രണ്ടാം വരവില്‍ രജനക്രാന്ത് ചിതത്തില്‍ ഷീല വേഷമിടുന്നു.
വളരെ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങളെയാണ് ഷീലക്ക് രണ്ടാം വരവില്‍ ലഭിച്ചിരുന്നത്. മനസിനക്കരെയിലെ അമ്മച്ചി കഥാപാത്രത്തിന് പിന്നാലെ അകലെയിലെ ആംഗ്ലോ ഇന്ത്യന്‍ അമ്മയുടെ വേഷവും ഷീലയുടെ ഒരു വ്യത്യസ്ത കഥാപാത്രമായിരുന്നു. ഇപ്പോള്‍ പൊന്‍മുടിപുഴയോരത്ത് എന്ന ചിത്രത്തില്‍ ഒരു വെളിച്ചപ്പാടിന്റെ വേഷത്തിലാണ് ഷീല പ്രത്യക്ഷപ്പെടുന്നത്.


Click it and Unblock the Notifications











