സൂര്യയ്ക്കൊപ്പം അസിന്‍ വീണ്ടും

By Staff

സൂര്യയ്ക്കൊപ്പം അസിന്‍ വീണ്ടും

ഗജിനിയുടെ വന്‍വിജയത്തിനു ശേഷം സൂര്യയും അസിനും വീണ്ടും ഒന്നിക്കുന്നു. ജില്ലേന്ദ്രു ഒരു കാതല്‍ എന്ന ചിത്രത്തിലാണ് അസിന്‍ ഒരിക്കല്‍ക്കൂടി സൂര്യയുടെ നായികയാവുന്നത്.

ഇരട്ടനായികമാരുള്ള ചിത്രത്തില്‍ ജ്യോതിക സൂര്യയുടെ ഭാര്യയായി വേഷമിടുന്നു. സൂര്യയോടൊപ്പം ജ്യോതിക അഭിനയിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ഗജിനിയിലും സൂര്യക്ക് ഇരട്ടനായികമാരായിരുന്നു. ആ ചിത്രത്തില്‍ അസിനെ കൂടാതെ നയന്‍താരയാണ് നായികമാരിലൊരാളായത്.

തമിഴിലെ താരമൂല്യമേറുന്ന ഒന്നാം നിര നടിയെന്ന സ്ഥാനത്തു തുടരുമ്പോഴാണ് സൂര്യയുടെ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം വീണ്ടും അസിനെ തേടിയെത്തുന്നത്. ഇപ്പോഴും തിയേറ്ററുകളില്‍ തുടരുന്ന ഗജിനിക്കൊപ്പം ദീപാവലിക്ക് അസിന്റെ രണ്ടു ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നത്. അസിന്‍ നായികയായ വിക്രം, വിജയ് ചിത്രങ്ങളാണ് ദീപാവലിക്കെത്തുന്നത്.

ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ജില്ലേന്ദ്രു ഒരു കാതല്‍. ത്രികോണ പ്രയണകഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ കൃഷ്ണയാണ്. സൂര്യ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ സംഗീതം എ.ആര്‍.റഹ്മാനാണ്. ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. എ.സി.ദുരൈയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിക്കുന്നത് സംവിധായകനാണ്.

കാക്ക കാക്ക, ഗജിനി എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണ നിര്‍വഹിച്ച ആര്‍.ഡി.രാജശേഖറാണ് ഈ ചിത്രത്തിനും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് കെ. ഇ.ഗണവേലാണ്. ഈ മാസം ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രം രാജമുദ്രി, വിശാഖപട്ടണം, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരിക്കും. അടുത്ത വര്‍ഷം ഏപ്രിലിലായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X