ഫാസില്‍ ചിത്രത്തിലില്ലെന്ന് മാധവന്‍
ഫാസില്‍ ചിത്രത്തിലില്ലെന്ന് മാധവന്‍
മാധവനെ നായകനാക്കി ഫാസില്‍ പുതിയ തമിഴ് ചിത്രം ഒരുക്കുന്നുവെന്ന റിപ്പോര്‍ട്ട് മാധവന്‍ നിഷേധിച്ചു. താന്‍ ഫാസില്‍ ചിത്രത്തിനായി ഒപ്പുവച്ചിട്ടില്ലെന്ന് മാധവന്‍ വ്യക്തമാക്കി.
മാധവന്‍-ഫാസില്‍ ചിത്രത്തിന്റെ പേരില്‍ നിര്‍മാതാക്കള്‍ പണം ശേഖരിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് താനറിഞ്ഞതെന്നും എന്നാല്‍ അങ്ങനെയൊരു ചിത്രത്തിനായി താന്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും മാധവന്‍ പറഞ്ഞു.
തമിഴില്‍ അനിയത്തിപ്രാവിന്റെ റീമേക്കായ കാതലുക്കു മര്യാദെ എന്ന സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയ ഫാസില്‍ മാധവനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇളയരാജയാണ് ഈ ചിത്രത്തിന് സംഗീതം നല്‍കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.
നളദമയന്തിയുടെ ഹിന്ദി റീമേക്കും സംവിധായകന്‍ സീമാന്റെ ചിത്രവുമാണ് തന്റെ അടുത്ത പ്രൊജക്ടുകളെന്ന് മാധവന്‍ വ്യക്തമാക്കി.


Click it and Unblock the Notifications