കിരീടത്തിന്റെ റീമേക്കില്‍ അജിത്
മലയാള സിനിമാ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാവും കിരീടം. കിരീടത്തിലെ സേതുമാധവന്‍ പ്രേക്ഷകരുടെ മനസില്‍ കുടിയേറിയ കഥാപാത്രമാണ്. മോഹന്‍ലാലിന് ദേശീയ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിക്കൊടുത്ത വേഷം.
കിരീടം ഹിന്ദിയില്‍ ഗര്‍ദ്ദിഷ് എന്ന പേരില്‍ പ്രിയദര്‍ശന്‍ റീമേക്ക് ചെയ്തിരുന്നു. മലയാള ചിത്രവുമായി താരതമ്യം പോലും അര്‍ഹിക്കാത്ത ചിത്രം. മോഹന്‍ലാലിന്റെ വേഷം ഹിന്ദിയില്‍ അവതരിപ്പിച്ചത് ജാക്കി ഷ്റോഫായിരുന്നു. ഇരുവരുടെയും അഭിനയവും താരതമ്യപ്പെടുത്താനാവാത്തതായിരുന്നു.
ഇപ്പോള്‍ തമിഴില്‍ കിരീടം റീമേക്ക് ചെയ്യുന്നു. നായകനായി അഭിനയിക്കുന്നത് അജിത്ത്. മോഹന്‍ലാല്‍ അവിസ്മരണീയമാക്കിയ കഥാപാത്രം അജിത്തിന് വലിയ വെല്ലുവിളിയായിരിക്കും. ജാക്കി ഷ്റോഫിനെ പോലെ താരതമ്യം അര്‍ഹിക്കാത്ത അഭിനയമാണ് കാഴ്ച വയ്ക്കുന്നതെങ്കില്‍ ഗര്‍ദ്ദിഷ് പോലൊരു വന്‍പരാജയമായിരിക്കും ഈ ചിത്രവും.
നവാഗത സംവിധായനായ എ.എല്‍.വിജയ് ആണ് ചിത്രമൊരുക്കുന്നത്. അസിനോ ശ്രേയയോ ആയിരിക്കും നായിക. തമാശ രംഗങ്ങളിലൂടെ സിനിമക്ക് കൊഴുപ്പു പകരാനായി വിവേകും ചിത്രത്തിലുണ്ട്. കിരീടത്തില്‍ തിലകന്‍ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് രാജ് കിരണാണ്.


Click it and Unblock the Notifications