ചന്ദ്രമുഖിയില്‍ നയന്‍താര

By Staff

ചന്ദ്രമുഖിയില്‍ നയന്‍താര

രജനീകാന്തിന്റെ ചന്ദ്രമുഖിയില്‍ മലയാളനടി നയന്‍താര നായികയായി അഭിനയിക്കും. ചിത്രത്തിലെ രണ്ട് നായികമാരിലൊരാളാണ് നയന്‍താര. സിമ്രാനാണ് മറ്റൊരു നായിക.

മറ്റൊരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് ഇപ്പോള്‍ നയന്‍താര. ശരത്കുമാര്‍ നായകനാവുന്ന അയ്യ എന്ന ചിത്രത്തിലാണ് നയന്‍താര നായികയാവുന്നത്. തന്റെ രണ്ടാമത്തെ തമിഴ് ചിത്രത്തില്‍ തന്നെ രജനീകാന്തിന്റെ നായികയാവാനുള്ള അവസരമാണ് നയന്‍താരക്ക് ലഭിച്ചിരിക്കുന്നത്.

രജനി ചിത്രത്തില്‍ മലയാളത്തില്‍ നിന്നൊരു നടിയെ നായികയാക്കുന്നത് രണ്ടാം വട്ടമാണ്. രജനിയുടെ വള്ളി എന്ന ചിത്രത്തില്‍ മലയാളിയായ പ്രിയാരാമനായിരുന്നു നായിക.

ഷീലയും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നയന്‍താരയുടെ ആദ്യചിത്രമായ മനസ്സിനക്കരെയിലൂടെയാണ് ഷീല അഭിനയരംഗത്തേക്ക് തിരിച്ചുവരവ് നടത്തിയത്. രജനി ചിത്രത്തിലൂടെ രണ്ട് നടിമാരും വീണ്ടും ഒന്നിക്കുകയാണ്.

പ്രഭുവിന്റെ നായികയായാണ് സിമ്രാന്‍ ചന്ദ്രമുഖിയില്‍ അഭിനയിക്കുന്നത്. ഒരു ഇടവേളക്ക് ശേഷം സിമ്രാന്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ്.

ചന്ദ്രമുഖിയുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ചെന്നൈയിലെ ശിവാജി ഗാര്‍ഡന്‍സില്‍ തുടങ്ങി. സംവിധായകന്‍ കെ. ബാലചന്ദറാണ് ആദ്യത്തെ ക്ലാപ്പടിച്ചത്. രജനിയും പ്രഭുവും ഉള്‍പ്പെട്ട ഏതാനും രംഗങ്ങളാണ് ആദ്യദിവസം ചിത്രീകരിച്ചത്. ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ആരെയും പ്രവേശിപ്പിക്കുന്നില്ല. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം രജനീകാന്ത് നായകനാവുന്ന ചന്ദ്രമുഖി ഇതിനകം വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്കാണ് ചന്ദ്രമുഖിയെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ചന്ദ്രമുഖിയുടെ സംവിധായകന്‍ പി. വാസു ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. മണിച്ചിത്രത്താഴില്‍ നായകനായ മോഹന്‍ലാല്‍ രണ്ടാം പകുതിയില്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെന്നും രജനി ചിത്രത്തില്‍ നായകന്റെ വരവ് രണ്ടാം പകുതിയിലാകുന്നത് ചിന്തിക്കാന്‍ പോലും പറ്റില്ലെന്നും പി. വാസു ചൂണ്ടിക്കാട്ടി.

അതേ സമയം മണിച്ചിത്രത്താഴിന്റെ പ്രമേയത്തില്‍ കാതലായ ചില മാറ്റങ്ങള്‍ വരുത്തിയാണ് ചന്ദ്രമുഖി ഒരുക്കുന്നതെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X