ടി.വി.ചന്ദ്രന്റെ തമിഴ് ചിത്രത്തില്‍ നവ്യ
ടി.വി.ചന്ദ്രന്റെ തമിഴ് ചിത്രത്തില്‍ നവ്യ
മലയാളത്തിലെ സമാന്തര സിനിമയിലെ സജീവസാന്നിധ്യമായ ടി.വി.ചന്ദ്രന്‍ തമിഴ് ചിത്രമൊരുക്കുന്നു. ആടും കൂത്ത് എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്.
മലയാളത്തിലെ മുഖ്യധാരാ സിനിമക്കാര്‍ക്കെന്ന പോലെ സമാന്തര സിനിമാ സംവിധായകര്‍ക്കും അന്യഭാഷാചിത്രങ്ങള്‍ അന്യമല്ല. സമാന്തര സിനിമയുടെ ലോകത്ത് ടി.വി.ചന്ദ്രനെ പോലുള്ളവര്‍ക്ക് വഴികാട്ടിയിട്ടുള്ള ജോണ്‍ എബ്രഹാം തമിഴില്‍ സിനിമയൊരുക്കിയിട്ടുണ്ട്. അഗ്രഹാരത്തില്‍ കഴുതൈ എന്ന തമിഴ് ചിത്രം ജോണിന്റെ ഏറ്റവും മികച്ച ചിത്രമായാണ് നിരൂപകര്‍ വാഴ്ത്തുന്നത്. ചന്ദ്രനും ഇതാദ്യമായല്ല തമിഴിലേക്ക് കടക്കുന്നത്. ഹേമാവിന്‍ കാതലര്‍കള്‍ എന്ന തമിഴ് ചിത്രം ചന്ദ്രന്‍ സംവിധാനം ചെയ്തിട്ടുണ്ട്.
കഥാവശേഷനു ശേഷം ടി.വി.ചന്ദ്രന്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്തതാരങ്ങളാണ് വേഷമിടുന്നത്. നവ്യാനായരാണ് നായിക. ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലൂടെ മികച്ച നടനായും സംവിധായകനായും പേരെടുത്ത ചേരനാണ് നായകന്‍. തമിഴിലെ പ്രമുഖതാരങ്ങളായ പ്രകാശ്രാജ്, വിവേക്, മനോരമ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
നവ്യാ നായര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.
പ്രമുഖ നിര്‍മാതാവായ കിരീടം ഉണ്ണിയാണ് ചിത്രം നിര്‍മിക്കുന്നത്. കിരീടം ഉണ്ണിയുടെ സമാന്തര സിനിമാ സംരംഭമാണിത്. മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.


Click it and Unblock the Notifications