ഭാവന മീരാ ജാസ്മിനു ഭീഷണിയോ?

By Staff

മീരാ ജാസ്മിന്‍ നായികയായ ശ്രദ്ധേയമായ മലയാള ചിത്രങ്ങളിലൊന്നാണ് സ്വപ്നക്കൂട്. ആ ചിത്രത്തില്‍ ഉപനായികയുടെ വേഷമായിരുന്നു ഭാവനയ്ക്ക്. മീരയുടെ അനുജത്തിയുടെ വേഷം. ഉപനായികാ വേഷങ്ങളോ രണ്ടാം നായികയുടെ വേഷങ്ങളോയൊക്കെ ചെയ്ത് മലയാളത്തില്‍ ഒതുങ്ങി നിന്നിരുന്ന ഭാവന മീരാ ജാസ്മിന് ഭീഷണിയാവുമെന്ന് അന്നൊന്നും ആരും കരുതിയിരുന്നില്ല.

എന്നാല്‍ ഇന്ന് ചിത്രമാകെ മാറി. അന്യഭാഷാ ചിത്രങ്ങളില്‍ നിന്ന് അവധിയെടുത്ത് ഇടയ്ക്കെങ്കിലും മീരാ ജാസ്മിന്‍ മലയാളത്തിലെത്തുന്നു. ഭാവനയ്ക്കാകട്ടെ അതിന് പോലും ഡേറ്റ് കണ്ടെത്താന്‍ കഴിയുന്നില്ല. തമിഴ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തിരക്ക് അത്രയ്ക്കുണ്ട്. മീരാ ജാസ്മിനെ പോലും മറികടന്ന് തമിഴില്‍ പുതിയ ചിത്രങ്ങള്‍ ഭാവനയെ തേടിയെത്തുന്നു.

നാന്‍ കടവുള്‍ എന്ന ചിത്രത്തില്‍ മീരാ ജാസ്മിന് നല്‍കാന്‍ നിശ്ചയിച്ചിരുന്ന നായികാവേഷമാണ് ഭാവനയ്ക്ക് നല്‍കിയത്. മീരയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി. ഇപ്പോഴിതാ ഭാവന കാരണം മറ്റൊരു ചിത്രത്തിലെ നായികാവേഷം കൂടി മീരയ്ക്ക് നഷ്ടമാവുന്നു.

എസ്.ജെ.സൂര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മീരാ ജാസ്മിന്‍, നമിത, മാളവിക എന്നിവരെ നായികമാരാക്കാനാണ് നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ താരനിര്‍ണയത്തില്‍ ഒരു മാറ്റം. മീരാ ജാസ്മിന്റെ വേഷം ഭാവനയ്ക്ക് നല്‍കും. സ്വപ്നക്കൂടിലെ തന്റെ അനുജത്തി ഭാവിയില്‍ ഇങ്ങനെയൊരു ഭീഷണിയായി മാറുമെന്ന് മീരയൊരിക്കലും കരുതിയിരിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X