രജനീകാന്ത് ഷങ്കറിന്റെ ചിത്രത്തില്‍
രജനീകാന്ത് ഷങ്കറിന്റെ ചിത്രത്തില്‍
പടയപ്പയ്ക്കു ശേഷമുള്ള നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് രജനീകാന്തിന്റെ പുതിയ ചിത്രമൊരുങ്ങുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മാത്രം സൃഷ്ടിച്ചിട്ടുള്ള തമിഴിലെ സൂപ്പര്‍ സംവിധായകന്‍ ഷങ്കര്‍ ആണ് പുതിയ രജനി ചിത്രം സംവിധാനം ചെയ്യുന്നത്.
നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് രജനിയും ഷങ്കറും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തെ കുറിച്ച് ധാരണയായയത്. വിവിധ കഥകളുമായി പല സംവിധായകരും രജനിയുടെ പുതിയ ചിത്രമൊരുക്കുന്നതിനായി തയ്യാറായുണ്ടായിരുന്നു. കഥയെ കുറിച്ച് ധാരണയായതോടെ ഷങ്കര്‍ തിരക്കഥയുടെ പണിപ്പുരയിലാണ്.
അനില്‍ കപൂറിനെയും റാണി മുഖര്‍ജിയെയും നായികാ നായകരാക്കി ചെയ്ത ഹിന്ദി ചിത്രത്തിന് ശേഷമാണ് ഷങ്കര്‍ പുതിയ ചിത്രമൊരുക്കുന്നത്. അര്‍ജുനും മനീഷാ കൊയ്രാളയും അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം മുതല്‍വന്റെ റീമേക്ക് ആയിരുന്നു ഈ ഹിന്ദിചിത്രം.


Click it and Unblock the Notifications