തലൈമകനില്‍ നയന്‍താരയുടെ ഗ്ലാമര്‍

By Staff

പ്രേക്ഷകര്‍ക്ക് മതിയാവോളം ഗ്ലാമര്‍ കാട്ടി നയന്‍താര ശരത്കുമാറിനൊപ്പം ഇഴുകിചേര്‍ന്ന് അഭിനയിക്കുന്നുവെന്നതാണ് തലൈമകന്‍ എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്. ചെറിയൊരു ഇടവേളക്കു ശേഷം തമിഴ് പ്രേക്ഷകര്‍ക്കു കണ്‍നിറയെ കാണാന്‍ നയന്‍താരയുടെ ഗ്ലാമര്‍.

ശരത്കുമാറിന്റെ നൂറാമത് ചിത്രമാണ് ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തിയ തലൈമകന്‍. ശരത്കുമാറിനൊപ്പം നയന്‍താര വീണ്ടും മേനിയഴക് കാട്ടി സ്ക്രീനില്‍ നിറയുമ്പോള്‍ അതിന് ചില പ്രത്യേകതകള്‍ കൂടിയുണ്ട്.

ശരത്കുമാറിന്റെ അയ്യാ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര തമിഴില്‍ അരങ്ങേറ്റം നടത്തുന്നത്. അയ്യാക്കു ശേഷം നയന്‍താരയുടെ കരിയറില്‍ വച്ചടി കയറ്റമായിരുന്നു. നയന്‍താരക്കു പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

ഗ്ലാമര്‍ ഗേള്‍ എന്ന പട്ടം ചാര്‍ത്തിക്കിട്ടിയതും ഈ ചിത്രത്തോടു കൂടി തന്നെ. തമിഴ് സിനിമ ആവശ്യപ്പെടുന്നതിനനുസരിച്ച് ശരീരഭാഗങ്ങള്‍ തുറന്നുകാട്ടാന്‍ തയ്യാറാണെന്ന് ീ ചിത്രത്തിലൂടെ തന്നെ നയന്‍താര പ്രഖ്യാപിച്ചിരുന്നു. ഗാനരംഗങ്ങളില്‍ നൃത്തച്ചുവടുകള്‍ വയ്ക്കുമ്പോള്‍ മേനിയഴക് തുറന്നുകാട്ടാന്‍ നയന്‍താര പ്രത്യേകം ശ്രദ്ധിച്ചു. സ്കൂള്‍കുട്ടികളുടെ യൂണിഫോമിട്ട് മേനിയുടെ അഴകളവുകള്‍ പ്രദര്‍ശിപ്പിച്ചു. താന്‍ തമിഴ് സിനിമാ ഇന്‍ഡസ്ട്രിക്കു ചേര്‍ന്നവളെന്ന് ആ രംഗങ്ങളിലൂടെ നയന്‍ പ്രഖ്യാപിച്ചു.

ശരത്കുമാര്‍ പുതിയ ചിത്രത്തിനായി വീണ്ടും വിളിച്ചപ്പോള്‍ നയന്‍താര രണ്ടാമതൊന്ന് ചിന്തിക്കാതെ ആ ഓഫര്‍ സ്വീകരിച്ചു. ഒരു ഉപകാരസ്മരണ! ശരത്കുമാറിനൊപ്പം വീണ്ടും ഗാനരംഗങ്ങളില്‍ ഗ്ലാമര്‍ കാട്ടിയുള്ള ആട്ടവും. അയ്യായില്‍ നിന്നുണ്ടായ കരിയര്‍ ഉയരങ്ങളെ സ്മരിക്കുമ്പോള്‍ അത് ആഘോഷിക്കാന്‍ ലോഭമില്ലാതെ ഗ്ലാമര്‍ പ്രദര്‍ശനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X