twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നന്ദനം തമിഴിലേയ്ക്ക്

    By Super
    |

    പ്രിഥ്വിരാജ് രഞ്ജിത്ത് ടീമിന്റെ ആദ്യ ചിത്രമായ നന്ദനം തമിഴില്‍ റീമേക്ക് ചെയ്യുന്നു. രഞ്ജിത്ത് തന്നെയാണ് തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത്.

    ചിത്രത്തിലെ മനു എന്ന നായക കഥാപാത്രത്തെ തമിഴിലും പ്രിഥ്വിരാജ് തന്നെ അവതരിപ്പിക്കും. മലയാളത്തില്‍ നവ്യാ നായര്‍ അനശ്വരയാക്കിയ ബാലാമണിയുടെ വേഷം പ്രിയാമണിക്കും.

    ബാലാമണിയുടെ സ്വപ്നങ്ങളില്‍ കടന്നു വന്ന കൃഷ്ണനെ അവതരിപ്പിക്കുന്നത് ധനുഷാണ്. സൂപ്പര്‍നായക വേഷങ്ങളില്‍ നിന്നും സ്വഭാവ നടനായി പരിണമിക്കാനൊരുങ്ങുകയാണ് ധനുഷ്.

    ഷോഗണ്‍ ഫിലിംസിനു വേണ്ടി മോഹനാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ് തിരക്കഥാകൃത്തും സംവിധായകനുമായ വിജിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത്. പ്രിഥ്വിരാജിന്റെ സൂപ്പര്‍ഹിറ്റായ മൊഴിയുടെ തിരക്കഥയെഴുതിയതും വിജിയാണ്. വെളളിത്തിര എന്ന ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട് വിജി.

    മണിരത്നത്തിന്റെ രാവണ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് പ്രിഥ്വിയും പ്രിയാമണിയും. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തീര്‍ന്നാലുടന്‍ നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രീകരിച്ചു തുടങ്ങും.

    മീശ പിരിക്കുന്ന കഥാപാത്രങ്ങളെ താന്‍ ഇനി സൃഷ്ടിക്കില്ലെന്ന് ശപഥം ചെയ്ത രഞ്ജിത്തിന്റെ സിനിമാ ജീവിതം മറ്റൊരു ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. നന്ദനം, തിരക്കഥ പോലുളള ചിത്രങ്ങളിലേയ്ക്ക് പ്രതിഭാധനനായ എഴുത്തുകാരന്‍ വീണ്ടും തിരിയുമ്പോള്‍ നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് സന്തോഷിക്കാം.

    Read more about: prithviraj nandanam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X