»   »  വിക്രം കുഞ്ഞാലിമരയ്ക്കാരാവുന്നു?

വിക്രം കുഞ്ഞാലിമരയ്ക്കാരാവുന്നു?

Posted By:
Subscribe to Filmibeat Malayalam
Vikram
കടലിനെ തേര്‍ത്തട്ടാക്കി ചരിത്രത്തിലിടം നേടിയ കേരളത്തിന്റെ ഇതിഹാസപുരുഷന്‍ കുഞ്ഞാലിമരയ്ക്കാരെ അഭ്രപാളികളില്‍ അവതരിപ്പിയ്ക്കാനുള്ള നിയോഗം വിക്രമിനെ തേടിയെത്തുന്നു. ആദാമിന്റെ മകന്‍ അബുവെന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാഭൂപടത്തില്‍ സാന്നിധ്യം അടയാളപ്പെടുത്തിയ സലിം അഹമ്മദിന്റെ ചിത്രത്തിലേക്കാണ് വിക്രമിന് ക്ഷണം ലഭിച്ചിരിയ്ക്കുന്നത്.

നല്ല സിനിമകളോട് പ്രത്യേക മമത തന്നെ കാണിയ്ക്കുന്ന വിക്രമിനെ നേരില്‍കണ്ടാണ് സലിം അഹമ്മദ് പുതിയ പ്രൊജക്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയത്. കേരള ചരിത്രത്തില്‍ സവിശേഷപ്രാധാന്യമുള്ള കുഞ്ഞാലിമരയ്ക്കാരുടെ സവിശേഷതകളെപ്പറ്റി സംവിധായകന്‍ വിക്രമിന് വിവരിച്ചുകൊടുത്തുവത്രേ. 1520-1600 വരെയുള്ള കാലഘട്ടത്തില്‍ സാമൂതിരിയുടെ കപ്പല്‍സേനയുടെ അധിപനായി പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരെ പോരാടിയ വീരന്റെ ജീവിതം സിനിമയാക്കുന്നതില്‍ വിക്രം ഏറെ താത്പര്യം കാണിയ്ക്കുന്നുണ്ടെന്നാണ് സൂചന.

സാധാരണ പീരിയഡ് സിനിമകളില്‍ നിന്നും വ്യത്യസ്തമായൊരു തലത്തില്‍ കുഞ്ഞാലിമരയ്ക്കാറെ വെള്ളിത്തിരയിലെത്തിയ്ക്കാനാണ് സലിമിന്റെ ശ്രമം. വിക്രം നായകനാവുകയാണെങ്കില്‍ ഒരു ഹോളിവുഡ് സ്റ്റുഡിയോ സിനിമയുടെ നിര്‍മാണത്തിന് സന്നദ്ധ അറിയിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വിശേഷം.

ചരിത്രത്തില്‍ വെള്ളം ചേര്‍ക്കാതെയും അമാനുഷിക പരിവേഷങ്ങളില്ലാതെയും യാഥാര്‍ഥ്യബോധത്തോടെ കുഞ്ഞാലിമരയ്ക്കാരെ അഭ്രപാളികളിലെത്തിയ്ക്കാനാണ് വിക്രമും സലിമും ആഗ്രഹിയ്ക്കുന്നത്.

English summary
Salim Ahamed is one of the finest young directors in India who shot to fame with his critically acclaimed Adaminte Makan Abu which won many national awards including the best actor for Malayalam actor Salim Kumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam