»   » സിങ്കം 2 വില്‍ സൂര്യയ്‌ക്കൊപ്പം അമല പോള്‍?

സിങ്കം 2 വില്‍ സൂര്യയ്‌ക്കൊപ്പം അമല പോള്‍?

Posted By:
Subscribe to Filmibeat Malayalam
Amala Paul
സൂര്യയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ സിങ്കത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നു. സൂര്യതന്നെയാണ് രണ്ടാംഭാഗത്തിലും നായകന്‍. എന്നാല്‍ രണ്ടാംഭാഗത്തില്‍ സൂര്യയ്‌ക്കൊപ്പം അനുഷ്‌കയുണ്ടാവില്ലെന്നാണ് കേള്‍ക്കുന്നത്. പകരം അമലപോള്‍ ഈ റോള്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

മൈന, ദൈവത്തിരുമകള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച മലയാളി നടി അമല പോളിനെ നായികയാക്കാമെന്ന് സൂര്യതന്നെ നിര്‍ദ്ദേശം വച്ചതായിട്ടാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. സൂര്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് അമല അടുത്തിടെ പലവട്ടം പറയുകയും ചെയ്തിരുന്നു.

സിങ്കം 2വില്‍ തന്നെ നായികയാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സംവിധായകന്‍ ഹരി തന്റെ മാനേജരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും അമല സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും അവര്‍ പറയുന്നു.

ഇപ്പോള്‍ ഷൂട്ടിങിനായി വിദേശത്ത് കഴിയുന്ന അമല തിരിച്ചെത്തിയാലുടന്‍ സംവിധായകന്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിങ്കം 2കൂടിയാവുന്നതോടെ ഹരി-സൂര്യ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളിലേയ്ക്ക് ഒന്നുകൂടിയാകും. ഇതിന് മുമ്പ് ആറു, വേല്‍, സിങ്കം എന്നീ ചിത്രങ്ങളിലാണ് ഇവര്‍ ഒന്നിച്ചത്.

സിങ്കം നിര്‍മ്മിച്ച സ്റ്റുഡിയോ ഗ്രീന്‍ ഗണവേല്‍ രാജ തന്നെയാണ് രണ്ടാം ഭാഗത്തിനും നേതൃത്വം നല്‍കുന്നത്. കെ.വി ആനന്ദിന്റെ മാട്രാന്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും സിങ്കം2 തുടങ്ങുകയെന്നാണ് സൂചന.

English summary
According to fresh reports the actress has now been chosen as the lead for none other than star actor Suriya’s upcoming sequel titled Singam 2,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam