»   » ഒടുവില്‍ രജനീകാന്ത് റാണയുടെ സെറ്റിലേയ്ക്ക്

ഒടുവില്‍ രജനീകാന്ത് റാണയുടെ സെറ്റിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Rajinikanth
ആരോഗ്യം വീണ്ടെടുത്ത് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് പുതിയ ചിത്രമായ റാണയുടെ സെറ്റിലേയ്ക്ക് മടങ്ങിയെത്തുകയാണ്. തന്റെ ആരോഗ്യം മെച്ചപ്പെട്ടുകഴിഞ്ഞെന്നും അധികം വൈകാതെ റാണയുടെ സെറ്റിലെത്തുമെന്നും രജനിതന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതുവരെ വിശ്രമത്തിലായിരുന്ന താരം അടുത്തിടെയായി ചില പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ക്ഷേത്രദര്‍ശനവും മറ്റും നടത്തുകയും ചെയ്തിട്ടുണ്ട്. ജനുവരി ആദ്യവാരം തന്നെ സൂപ്പര്‍താരം റാണയുടെ സെറ്റില്‍ ജോയിന്‍ചെയ്യുമെന്നാണ് അറിയുന്നത്.

ഏറെ കൊട്ടിഘോഷിച്ച് റാണയുടെ പൂജചടങ്ങുകള്‍ നടന്ന ഏപ്രില്‍ 29നാണ് രജനിയ്ക്ക് തളര്‍ച്ചയും മറ്റും അനുഭവപ്പെട്ടത്. തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് അനിശ്ചിതത്വത്തിലായി. രജനിയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്ത വന്നതോടെ റാണയെന്ന പ്രൊജക്ട് തന്നെ ഉപേക്ഷിക്കുമെന്നും വാര്‍ത്തകള്‍ വന്നു.

എന്നാല്‍ സ്റ്റൈല്‍ മന്നന്റെ പുതിയൊരു അവതാരം കാണാന്‍ കഴിയില്ലെന്നോര്‍ത്ത് നിരാശരായ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി രജനി തിരിച്ചെത്തുകയാണ്. രജനി ചികിത്സയിലായിരുന്നപ്പോള്‍ അദ്ദേഹം ഉള്‍പ്പെടാത്ത ചില സീനുകള്‍ രവികുമാര്‍ ചിത്രീകരിച്ചിരുന്നു.

തമിഴ് സിനിമയിലെ ഹിറ്റ്‌മേക്കറായ കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്യുന്ന 'റാണ' യില്‍ മൂന്ന് വേഷങ്ങളിലാണ് രജനീകാന്ത് അഭിനയിക്കുന്നത്. ചിത്രത്തില്‍ ഏറെ കായികാധ്വാനം വേണ്ടിവരുന്ന വേഷമാണ് രജനി ചെയ്യുന്നത്.

കുതിരസവാരിയാണ് ഏറ്റവും കഠിനമായ ഒരുകാര്യം, മറ്റൊന്ന് 25 കിലോയില്‍ കൂടുതല്‍ ഭാരമുള്ള പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങളാണ്. ബോളിവുഡ് നടി ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. സൗന്ദര്യ രജനീകാന്തും ഇറോസ് ഇന്‍ര്‍നാഷണലും ചേര്‍ന്നാണ് 'റാണ' നിര്‍മിക്കുന്നത്.

English summary
Superstar Rajinikanth, who fell sick just after the launch of Rana, was hospitalised for more than two months. Now, the superstar, it seems, has completely recovered and is all set to get back into action

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam