ഗ്ലാമര്‍: കാര്‍ത്തിയെ ഭാവന തഴഞ്ഞു

എന്നാലിപ്പോള്‍ തമിഴില്‍ ഒരു സിനിമ നിഷേധിച്ചതിന്റെ പേരിലാണ് ഭാവന വാര്‍ത്തകളില്‍ നിറയുന്നത്. തമിഴിലെ സൂപ്പര്‍താരം കാര്‍ത്തി നായകനാവുന്ന ചിത്രത്തിലേക്കാണ് ഭാവന നോ പറഞ്ഞത്. ഇതേക്കുറിച്ച് ഭാവന പറയുന്നിതങ്ങനെ.
സിനിമയില്‍ രണ്ട് നായികമാരാണുള്ളത്. ഇതിന് പുറമെ തമിഴ് സിനിമകളില്‍ ഒഴിച്ചുകൂടാനാവാത്ത ഗ്ലാമറും സിനിമ വേണ്ടെന്ന് വെയ്ക്കുന്നതിന് ഭാവനയെ പ്രേരിപ്പിച്ചുവത്രേ. അതിയായ ഗ്ലാമര്‍ തനിയ്ക്ക് ചേരില്ലെന്നറിഞ്ഞു കൊണ്ടാണ് ഭാവനയുടെ ഈ പിന്‍മാറ്റം. അവസരം നഷ്ടമായതില്‍ നിരാശയുണ്ടെങ്കിലും കാര്‍ത്തിയുമായി സമീപഭാവിയില്‍ ഒന്നിയ്ക്കാന്‍ സാധിയ്ക്കുമെന്ന് തന്നെയാണ് നടിയുെ പ്രതീക്ഷ.
തമിഴില്‍ അജിത്തിന്റെ നായികയായി അസല്‍ എന്ന ചിത്രത്തിലാണ് ഭാവന അവസാനമായി പ്രത്യക്ഷപ്പെട്ടത്. മലയാളത്തില്‍ അറബിയും ഒട്ടകത്തിന്റെയും റിലീസ് കാത്തിരിയ്ക്കുന്ന താരം കന്നഡത്തില്‍ റോമിയോ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇപ്പോള്‍.


Click it and Unblock the Notifications