»   » സമയമായി... നയന്‍സ് വിട ചൊല്ലുന്നു

സമയമായി... നയന്‍സ് വിട ചൊല്ലുന്നു

Posted By:
Subscribe to Filmibeat Malayalam
തെന്നിന്ത്യന്‍ വെള്ളിത്തിരയുടെ റാണിയായി വാണരുളിയ നയന്‍താരയുടെ വിടപറയല്‍ ചിത്രം തിയറ്ററുകളിലേക്ക്. തെലുങ്ക് ചിതമായ ശ്രീരാമ രാജ്യം വനംബര്‍ 17നാണ് തിയറ്ററുകളിലെത്തുന്നത്. നയന്‍സിന്റെ പിറന്നാള്‍ ദിനത്തിനും ഒരുദിനം മുമ്പെയെത്തുന്ന ശ്രീരാമ രാജ്യത്തില്‍ രാമപത്‌നിയായ സീതയായാണ് ഈ മലയാളി പെണ്‍കൊടി വേഷമിടുന്നത്. സിനിമയെ ഏറെ പ്രതീക്ഷകളോടെയാണ് നടി കാണുന്നത്.

സിനിമയെന്നതിലുപരി തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു ദൗത്യമായും നയന്‍സ് ഇതിനെ കാണുന്നു. തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണ രാമനായി വേഷമിടുന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ കഠിനവ്രതമെടുക്കാന്‍ നടി ശ്രദ്ധിച്ചിരുന്നു. ഇടക്കാലത്ത് വിവാദനായികയായി മാറിയ നയന്‍സിനെ സീതയുടെ വേഷത്തിലേക്ക് കാസ്റ്റ് ചെയ്തതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാലിതിനെയെല്ലാം നേരിട്ട് സീതയായി വെള്ളിത്തിരയിലെത്താന്‍ തന്നെ നയന്‍സിന് കഴിഞ്ഞു.

ഹൈദരാബാദില്‍ നടക്കുന്ന ശ്രീ രാമ രാജ്യത്തിന്റെ പ്രീമിയര്‍ ഷോയില്‍ പ്രഭുദേവയ്‌ക്കൊപ്പമാണ് നയന്‍സ് പങ്കെടുക്കുന്നത്. ഇതിന് ശേഷം പ്രഭുവിനൊപ്പം സ്വകാര്യമായി പിറന്നാളും ആഘോഷിയ്ക്കും. എന്നാല്‍ നയന്‍സിന്റെ വിട ചൊല്ലല്‍ യഥാര്‍ത്ഥത്തില്‍ തമിഴിലാണ് അരങ്ങേറുക. ശ്രീ രാമ രാജ്യത്തിന്റെ തമിഴ് പതിപ്പ് വൈകാതെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് മുമ്പുള്ള അവസാനചിത്രമായി അങ്ങനെ ശ്രീരാമ രാജ്യത്തിന്റെ തമിഴ് പതിപ്പ് മാറും.

English summary
​Nayantharas last release will be the Telugu mythological Sri Ramarajyam. The film will be releasing on November 17 worldwide, and will also coincide with her birthday which falls on November 18

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam