സൂപ്പര്‍ ഗ്ലാമറുമായി കസ്തൂരി വീണ്ടും

കസ്തൂരിയെന്ന ഗ്ലാമര്‍ താരത്തെ അറിയുമോ? സാധ്യതയില്ല, പക്ഷേ 'അനിയന്‍ ബാവ ചേട്ടന്‍ ബാവ' എന്ന ചിത്രത്തിലെ ശാലീന സുന്ദരിയായ നായികയെ ആരും മറന്നുകാണില്ല. മലയാളത്തില്‍ പക്വതയുള്ള വേഷങ്ങളില്‍ അഭിനയിക്കുമ്പോള്‍ തമിഴില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ അഭയം തേടിയ നടിയായിരുന്നു കസ്തൂരി.
വാളയാറിനപ്പുറം ഒരു കാലത്ത് മുന്‍നിരനായികയായിരുന്ന കസ്തൂരി പിന്നീട് ക്യാരക്ടര്‍ വേഷങ്ങളിലേക്ക് ഒതുങ്ങിപ്പോയി. കഴിഞ്ഞ വര്‍ഷം സൂപ്പര്‍ഹിറ്റ് സിനിമയായ തമിഴ് പടത്തിലെ ഒരു കുത്തുപാട്ടിലൂടെയാണ് നടിയെ വീണ്ടും പ്രേക്ഷകര്‍ കണ്ടത്.
ഇപ്പോള്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം കസ്തൂരി തിരിച്ചെത്തുകയാണ്. സംവിധായകന്‍ ശെല്‍വ ഒരുക്കുന്ന നാങ്കയെന്ന ചിത്രത്തിലെ ഗ്ലാമറസ് റോളിലൂടെയാണ് കസ്തൂരി മടങ്ങിവരവ് ആഘോഷിയ്ക്കുന്നത്.
എന്നാല്‍ നാങ്കയിലേത് ചൂടന്‍ കഥാപാത്രമാണെന്ന വാര്‍ത്തകള്‍ കസ്തൂരി നിഷേധിയ്ക്കുകയാണ്. ചലഞ്ചിങ്ങായ വേഷം അവതരിപ്പിയ്ക്കുമ്പോള്‍ ഏറെ ആസ്വദിച്ചുവെന്ന് നടി പറയുന്നു. ഒരു കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. ഉദയ് എന്ന യുവതാരത്തിന്റെ അരങ്ങേറ്റ ചിത്രമായ നാങ്ക ഡിസംബറില്‍ തിയറ്ററുകളിലെത്തും.


Click it and Unblock the Notifications