»   » വിശ്വരൂപത്തിലെ മലയാളി സാന്നിദ്ധ്യം

വിശ്വരൂപത്തിലെ മലയാളി സാന്നിദ്ധ്യം

Posted By:
Subscribe to Filmibeat Malayalam
Kamal Hassan
തമിഴ് ചലച്ചിത്രരംഗം പലപ്പോഴും അത്ഭുതങ്ങള്‍ക്ക് വേദിയാകാറുണ്ട്. കമല്‍ഹസന്റെ ദശാവതാരവും, സൂര്യയുടെ പിതാമഹനും രജനീകാന്തിന്റെ യന്തിരനും എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇനി വരാനിരിക്കുന്ന അത്ഭുതങ്ങളുടെ കൂട്ടത്തില്‍ റാണയും വിശ്വരൂപവുമുണ്ട്.

യന്തിരനോടൊപ്പം പോന്ന ബജറ്റില്‍ കമല്‍ഹസന്‍ ഒരുക്കുന്ന ചിത്രമാണ് വിശ്വരൂപം. തമിഴില്‍ എന്നും സാഹസികമായ അത്ഭുതങ്ങള്‍ കൊണ്ട് സിനിമ നിര്‍മ്മിക്കുകയും അത്തരം സിനിമകളുടെ ഭാഗമാവുകയും ചെയ്ത കമലഹാസന്റെ ഓരോ പുതിയ ചുവടുവെപ്പും ഏറെ പ്രതീക്ഷകള്‍ സമ്മാനിക്കുന്നതാണ്.

വിശ്വരൂപം ഒരുങ്ങുമ്പോള്‍ മലയാളികള്‍ക്ക് സന്തോഷിക്കാനുമുണ്ട് ഒരു കാരണം. സിനിമയുടെ നട്ടെല്ലായ Sക്യാമറയുടെ ഭാഗത്തുനിന്നും രണ്ട് യുവ മലയാളി ടെക്‌നീഷ്യന്‍സ് വിശ്വരൂപത്തിന്റെ ഭാഗമാവുന്നു.

ബോളിവുഡില്‍ പ്രശസ്തനായി തീര്‍ന്ന സാനു വര്‍ഗ്ഗീസ് എന്ന ഛായാഗ്രാഹകനാണ് ഇവരില്‍ പ്രമുഖന്‍. രവി.കെ. ചന്ദ്രന്റെ അസിസ്‌ററന്റായി ക്യാമറയ്ക്കു പിന്നിലെത്തിയ കോട്ടയം സ്വദേശി സാനു വര്‍ഗ്ഗീസ് പരസ്യചിത്രങ്ങളിലൂടെയാണ് പ്രശസ്തനായത്.

കാഡ്ബറീസ്, നോക്കിയ കമ്പനികളുടെ പ്രധാന പരസ്യങ്ങളിലൊക്കെ ക്യാമറ ചലിപ്പിച്ച സാനു, രാം ഗോപാല്‍ വര്‍മ്മയുടെ ചിത്രങ്ങളുടെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിജയ് ലല്‍വാനിയുടെ കാര്‍ത്തിക് കോളിംഗ് കാര്‍ത്തിക് എന്ന ചിത്രത്തിലൂടെയാണ് സാനു ബോളിവുഡിലെ നോട്ടപ്പുള്ളിയാവുന്നത്.

എന്നാല്‍ മലയാളി സാനു വര്‍ഗ്ഗീസിന്റെ വ്യത്യസ്തയാര്‍ന്ന ഫ്രെയിമുകളും ലൈറ്റ് പാറ്റേണുമൊക്കെ അനുഭവിക്കുന്നത് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇലക്ട്രയിലൂടെയാണ്. ഹോളിവുഡിലേയും ബോളിവുഡിലേയും പ്രശസ്തരായ സാങ്കേതിക വിദഗ്ദര്‍ അണിനിരക്കുന്ന വിശ്വരൂപത്തില്‍ മലയാളിയായ സാനുവര്‍ഗ്ഗീസ് വരുന്നത് ബോളിവുഡ് വഴിയാണ്.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രശസ്തരായ ഛായാഗ്രാഹകരില്‍ നല്ല പങ്കും മലയാളത്തില്‍ നിന്നാണ് എന്നത് സാനുവര്‍ഗ്ഗീസിന് കൂടുതല്‍ ആത്മവിശ്വാസം നല്കുന്ന കാര്യമാണ്. മധു അമ്പാട്ട് , വേണു, സണ്ണിജോസഫ്, സന്തോഷ് തുണ്ടയില്‍ തുടങ്ങിയവരൊക്കെ എക്കാലത്തേയും മലയാളിയുടെ അഭിമാനസ്തംഭങ്ങളാണ്.

വിശ്വരൂപത്തിലേക്ക് എത്തുന്ന രണ്ടാമന്‍ മഹാദേവന്‍ തമ്പിയാണ്. നിശ്ചല ഛായാഗ്രഹണരംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് വൈവിധ്യങ്ങള്‍ സൃഷ്ടിച്ച തമ്പിയാണ് ദക്ഷിണേന്ത്യയില്‍ നിന്ന് ഈ സിനിമയുടെ ഭാഗമാവുന്ന ഏക സ്വതന്ത്ര ടെക്‌നീഷ്യന്‍.

സജിസുരേന്ദ്രന്റെ ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തില്‍ അതിഥി താരമായ് എത്തിയ കമല്‍ ആ ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മഹാദേവന്‍ തമ്പിയെ ശ്രദ്ധിച്ചിരുന്നു.അയാളുടെ ചിത്രങ്ങളില്‍ ആകൃഷ്ടനായാണ് കമല്‍ തന്നെ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന വിശ്വരൂപത്തിലേക്ക് മഹാദേവന്‍ തമ്പിയെ വിളിക്കുന്നത്.

English summary
Two Malayali technician to work for Kamal Hassan's new movie Viswaroopa. The one person is Camera man Sanu Varghees and the other one is Mahadevan Thampi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam