മങ്കാത്തയ്ക്ക് ശേഷം വെങ്കട്ട് ഗോദയിലേക്ക്

'ഇപ്പടി ഒരു ഗോദ തേവ മച്ചാന്‍' എന്ന ടാഗ് ലൈനോടെ ഗോദയെന്നൊരു ചിത്രമാണ് വെങ്കിട്ടിന്റെ അടുത്ത പ്രൊജക്ട്. കോളിവുഡില്‍ വെങ്കിട്ട് മൂവിയെന്നൊരു ട്രെന്റ് തന്നെ സൃഷ്ടിച്ച സംവിധായകന്റെ പുതിയ പ്രൊജക്ടിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ വരവേല്‍ക്കുന്നത്.
ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ വെങ്കിട്ടിന്റെ തന്നെ ചെന്നൈ 6000 28ലെ അതേ താരനിരയായിരിക്കും ഗോദയിലും അണിനിരക്കുക. ജയ്, പ്രേംജി, അമരന്‍, മിര്‍ച്ചി ശിവ, നിതിന്‍ സത്യ, അരവിന്ദ് എന്നിവര്‍ ഒരിയ്ക്കല്‍ കൂടി ഗോദയിലൂടെ ഒന്നിയ്ക്കുകയാണ്. ചെന്നൈ 6000 28 പോലെ ഒരു കളിയുടെ പശ്ചാത്തലത്തില്‍ തന്നെയായിരിക്കും ഗോദയും അവതരിപ്പിയ്ക്കുകയെന്ന് വെങ്കട്ട്പ്രഭു സൂചനകള്‍ നല്‍കിയിട്ടുണ്ട്. അതേസമയം ചെന്നൈ 6000 28ന്റെ രണ്ടാംഭാഗമാണോ ഈ സിനിമയെന്ന കാര്യം ഉറപ്പായിട്ടില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്‍ പ്രചാരണങ്ങളൊന്നുമില്ലാതെ തിയറ്ററുകളിലെത്തിയെ ചെന്നൈ 6000 28 നേടിയ അപ്രതീക്ഷിത വിജയം കോളിവുഡിനെ തന്നെ അമ്പരിപ്പിച്ചിരുന്നു. ഈ സിനിമയിലൂടെ വെങ്കട്ട് പ്രഭുവെന്ന സംവിധായകനും ഒരു കൂട്ടം പുതുമുഖങ്ങളും തമിഴ് സിനിമയുടെ ഭാഗമായി മാറുകയും ചെയ്തു.


Click it and Unblock the Notifications











