»   » കൊച്ചടിയാന്‍: അവതാര്‍ ടെക്‌നോളജിയില്‍ രജനി ചിത്രം

കൊച്ചടിയാന്‍: അവതാര്‍ ടെക്‌നോളജിയില്‍ രജനി ചിത്രം

Posted By:
Subscribe to Filmibeat Malayalam
Rajinikanth
ഏറെക്കാലമായി തുടരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന കൊച്ചടിയാനായിരിക്കും തന്റെ അടുത്ത ചിത്രമെന്നാണ് രജനി അറിയിച്ചിരിയ്ക്കുന്നത്.

ഇന്ത്യയിലാദ്യമായി പെര്‍ഫോമന്‍സ് ക്യാപ്ചര്‍ ടെക്‌നോളജി (പിസിടി)വിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന ചിത്രമായിരിക്കും കൊച്ചടിയനന്നൊണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന സംവിധായകന്‍ കെഎസ് രവികുമാറിന്റെ മേല്‍നോട്ടത്തില്‍ രജനിയുടെ മകള്‍ സൗന്ദര്യ രജനീകാന്താണ് കൊച്ചടിയാന്‍ സംവിധാനം ചെയ്യുക.

വെള്ളിത്തിരയില്‍ 3ഡി വിപ്ലവത്തിന് തുടക്കമിട്ട അവതാിന് വേണ്ടി സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ഉപയോഗിച്ച സാങ്കേതികവിദ്യയാണ് പിസിടി. ബോക്‌സ് ഓഫീസില്‍ ഇപ്പോള്‍ തകര്‍ത്തോടുന്ന ടിന്‍ടിന്‍ മൂവിയിലും സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് ഉപയോഗിച്ചത് ഇതേസാങ്കേതികത തന്നെയാണ്.യ

ഇറോസ് ഇന്റര്‍നാഷണനുലും മീഡിയ ഗ്ലോബര്‍ എന്റര്‍ടൈന്‍മെന്റ് ലിമിറ്റഡും ചേര്‍ന്നൊരുക്കുന്ന ചിത്രത്തിന് ശതകോടികളാണ് ചെലവ് പ്രതീക്ഷിയ്ക്കുന്നത്.. അതിവേഗം ജോലികള്‍ പുരോഗമിയ്ക്കുന്ന കൊച്ചടിയാന്‍ 2012 ആഗസ്റ്റില്‍ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം രജനിയുടെ മറ്റൊരു ഡ്രീം പ്രൊജക്ടായ റാണ ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. കൊച്ചടിയാന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം റാണ തുടങ്ങാനാണ് രജനിയുടെ തീരുമാനം.

English summary
It will be the first film in India using performance-capture technology (PCT) in 3D. The film will be directed by Soundarya Ashwin Rajinikanth under the supervision of KS Ravikumar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam