»   » വേശ്യാലിസ്റ്റ് വിവാദം: താരങ്ങള്‍ കോടതിയിലേക്ക്

വേശ്യാലിസ്റ്റ് വിവാദം: താരങ്ങള്‍ കോടതിയിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Buvaneshwari
വ്യഭിചാരക്കുറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ട നടി ഭുവനേശ്വരി നല്‍കിയതെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന നക്ഷത്ര വേശ്യകളുടെ ലിസ്റ്റിനെതിരെ പ്രതിഷേധിച്ച താരങ്ങളോട് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശം. പ്രതിഷേധ യോഗത്തില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞ കേസില്‍ താരങ്ങളായ ശരത്കുമാര്‍, സത്യരാജ്, സൂര്യ, വിവേക്, ശ്രീപിയ എന്നീ താരങ്ങള്‍ക്കാണ് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

2009 ഒക്ടോബര്‍ ആദ്യവാരമാണ് തമിഴ്മാധ്യമങ്ങള്‍ ഭുവനേശ്വരി പൊലീസിന് നല്‍കിയെന്ന് പറയപ്പെടുന്ന നക്ഷത്രവേശ്യകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. തമിഴിലേയും മലയാളത്തിലേയും പല പ്രമുഖ നടിമാരുടേയും പേര് ഉള്‍പ്പെട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നടപടിയ്‌ക്കെതിരെ രംഗത്തു വന്ന സിനിമാ താരങ്ങളായ ശരത്കുമാര്‍, സത്യരാജ്, സൂര്യ, വിവേക്, ശ്രീപിയ എന്നിവര്‍ മാധ്യമപ്രവര്‍ത്തകരെ ചീത്തവിളിയ്ക്കുകയായിരുന്നു

ലിസ്റ്റലില്‍ ആദ്യത്തെ പേര് തെന്നിന്ത്യ അടക്കി വാഴുന്ന ഗ്ലാമര്‍ റാണി നമിതയുടെതാണ്. മണിക്കൂറിന് ഒരു ലക്ഷം പ്രതിഫലം വാങ്ങുന്ന നമിത ബിസിനസ് നടത്തുന്നത് വിശ്വസ്തനായ മാനേജരുടെ സഹായത്തോടെയാണെന്ന് ഭുവനേശ്വരി പറയുന്നു. അതിനാല്‍ തന്നെ പൊലീസിന് ഇവരെ കുടുക്കാന്‍ കഴിയില്ലെന്ന രഹസ്യവും അവര്‍ വെളിപ്പെടുത്തി.

ഒട്ടേറെ മലയാള സിനിമകളിലെ സജീവ സാന്നിധ്യമായിരുന്ന ഷക്കീല, അഞ്ജു എന്നിവര്‍ക്ക് സിനിമയില്‍ ഇപ്പോള്‍ വലിയ അവസരങ്ങളില്ലെങ്കിലും മാംസവ്യാപരത്തില്‍ തിരക്കേറിയവരാണെന്ന് ഭുവനേശ്വരി സാക്ഷ്യപ്പെടുത്തുന്നു. ജാക്ക്‌പോട്ട്, ഇന്‍സ്‌പെക്ടര്‍ ബല്‍റാം സിനിമകളില്‍ വില്ലത്തിയായെത്തിയ മഞ്ജുളയാണ് ലിസ്റ്റിലെ മറ്റൊരാള്‍.

വിവാഹ മോചനം നേടിയ രണ്ട് നടിമാരുടെ പേരുകളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടിരുന്നു. തമിഴ് നടന്‍ പാര്‍ത്ഥിപന്റെ മുന്‍ ഭാര്യ സീത, രാമരാജന്റെ ഭാര്യയായിരുന്ന നളിനി എന്നിവരാണ് അവര്‍. തന്മാത്ര, വിനോദയാത്ര തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് സീത. ഇതിന് പുറമെ തമിഴിലെ പ്രശ്‌സ്ത നടനായ വിജയകുമാറിന്റെ ഭാര്യ മഞ്ജുള, ശ്രീപ്രിയ എന്നിവരുടെ പേരുകളും പൊലീസിന് ലഭിച്ച ചൂടന്‍ പട്ടികയിലുണ്ടെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

English summary
A Magistrate Court in Ooty has ordered summons to popular actors Suriya, Sarath Kumar, Sathyaraj, Sripriya, Cheran, Vijaykumar and others to appear before it on December 19. The order was issued on a defamation case filed by a journalist.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam