സിനിമയ്ക്ക് പുറത്ത് നമിതയുടെ ബിസിനസ്സ് എന്ത്?

സിനിമയ്ക്ക് പുറത്ത് ഒന്നാന്തരം ബിസിനസ്സുകാരിയാണ് ഈ സുന്ദരി. ഇപ്പോള്‍ റീല്‍ ലൈഫില്‍ നിന്നും റിയല്‍ എസ്റ്റേറ്റിലേക്കാണ് നടി എടുത്തുചാടിയിരിയിക്കുന്നതത്രേ. മുംബൈയില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി തുടങ്ങിയ നടി സിനിമയ്‌ക്കൊപ്പം ബിസിനസ്സും മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.
സിനിമയില്‍ നിന്ന് അകന്നിട്ടില്ലെന്നും വ്യക്തിപരമായ ചില കാരണങ്ങളായില്‍ ചെറിയൊരു ബ്രേക്കാണ് എടുത്തിരിയ്ക്കുന്നതെന്നും നമിത പറയുന്നു. കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തിക്കൊണ്ടുപോകാന്‍ ജീവനക്കാരുള്ളതിനാല്‍ തന്റെ അഭിനയജീവിതത്തെ ബിസിനസ്സ് ബാധിയ്ക്കില്ല. എന്‍കെ വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ഓടി വിളയാടു പാപ്പയ്‌ക്കൊപ്പം ഒരു തെലുങ്ക് ചിത്രത്തിലും താന്‍ അഭിനയിക്കുന്നുണ്ടെന്ന് നമിത വെളിപ്പെടുത്തുന്നു.
എന്റെ തമിഴ് ആരാധകരെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. അവരുടെ പിന്തുണയെപ്പറ്റി വിവര്‍ണിയ്ക്കാന്‍ വാക്കുകളില്ല. എന്റെ മച്ചാന്‍സിനെ രസിപ്പിയ്ക്കാന്‍ ഞാന്‍ അഭിയനം തുടരും. നമിത വ്യക്തമാക്കി.


Click it and Unblock the Notifications