»   » കാര്‍ത്തിയും കുടുങ്ങി വിവാദത്തില്‍

കാര്‍ത്തിയും കുടുങ്ങി വിവാദത്തില്‍

Posted By:
Subscribe to Filmibeat Malayalam
Karthi
ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ എന്തെങ്കിലുമൊക്കെ തട്ടിവിട്ട് വിവാദത്തില്‍ കുടുങ്ങുന്നവര്‍ ഏറെയും രാഷ്ട്രീയക്കാരാണ്. വായില്‍ വരുന്നതെല്ലാം വിളിച്ചുപറഞ്ഞ് കുഴപ്പത്തില്‍ ചാടുന്ന മറ്റൊരു കൂട്ടര്‍ നമ്മുടെ സിനിമാക്കാരാണ്. ഇവര്‍ക്കിടയിലെ ഏറ്റവും പുതിയ താരമാണ് കോളിവുഡിലെ യങ്‌സ്റ്റാര്‍ കാര്‍ത്തി.

യൂട്യൂബില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട രണ്ട് മിനിറ്റ് വീഡിയോ ദൃശ്യമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഹൈദരാബാദില്‍ തെലുങ്ക് ചാനലായ മായുടെ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് കാര്‍ത്തി വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്.

അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവെ തന്റെ സിനിമകള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിയ്ക്കുന്നത് ഇവിടെയാണെന്നും തമിഴ്‌നാട്ടില്‍ കിട്ടാത്ത കയ്യടിയും ആര്‍പ്പുവിളിയും തെലുങ്ക് പ്രേക്ഷകരില്‍ നിന്നും കിട്ടുന്നുണ്ടെന്നും കാര്‍ത്തി തട്ടിവിട്ടിരുന്നു. തെലുങ്കരെയാണ് കൂടുതലിഷ്ടമെന്നും കാര്‍ത്തി പറഞ്ഞതോടെ എല്ലാം പൂര്‍ത്തിയായി.

സംഭവം ഏറ്റെടുത്ത ചില തമിഴ് സംഘടനകള്‍ നടന്‍ പരസ്യമായി മാപ്പുപറയണമെന്നാണ് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഹിന്ദു മക്കള്‍ കക്ഷി നടന്റെ വസതിയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. കാര്‍ത്തിയുടെ പോസ്റ്ററുകളും ഹോര്‍ഡിങുകളും അവര്‍ തകര്‍ത്തേക്കുമെന്ന് സൂചനകളുണ്ട്.

സുരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചാലക്കുടിയിലുള്ള കാര്‍ത്തി ഇതോടെ വിവാദത്തില്‍ നിന്ന് തലയൂരാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. തമിഴ് പ്രേക്ഷകന്‍ തന്റെ മാതാപിതാക്കളെ പോലെയാണെന്നാണ് നടന്റെ പ്രതികരണം. ആരെങ്കിലും മാതാപിതാക്കളെ കുറ്റം പറയുമോ? തമിഴ് സിനിമാരംഗവും പ്രേക്ഷകരും തനിയ്‌ക്കെന്നും പ്രിയപ്പെട്ടതാണ്. ആരുടെയും വികാരങ്ങളെ വേദനിപ്പിയ്ക്കാന്‍ എനിയ്ക്ക് ഉദ്ദേശമില്ല-കാര്‍ത്തി പറയുന്നു.

English summary
A two minute video clip has been making the rounds on the internet on Karthi’s speech at a Telugu channel, Maa’s award night in Hyderabad.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam