തെന്നിന്ത്യ കീഴടക്കാന്‍ മദാലസ
മുംബൈയില് നിന്നും ഗ്ലാമര് കാണിയ്ക്കാന് തയ്യാറായി തെന്നിന്ത്യന് സിനിമാ ലോകത്തെത്തിയ നടിമാര് ഏറെയാണ്. ഇവരുടെ പിന്മുറക്കാരിയായി ഇതാ പുതിയൊരു താരം. മാദലസ.
പേരുപോലെതന്നെ തുണിയുടെ അളവ് എത്രവേണമെങ്കിലും കുറയ്ക്കാന് തയ്യാറായിട്ടാണത്രേ മുംബൈയില് നിന്നും മദാലസ തമിഴകത്തെത്തിയിരിക്കുന്നത്. ഗ്ലാമര് ലോകത്ത് ശ്രദ്ധനേടാനായി മിത്തി ശര്മ്മ പേരുമാറ്റി മദാലസയാവുകയായിരുന്നു.
കെടി കുഞ്ഞുമോന്റെ കാതലുക്കു മരണമില്ലൈ എന്ന ചിത്രത്തില് മലയാളി താരം മീര നന്ദനൊപ്പം പ്രധാനപ്പെട്ട വേഷം മദാലസ കൈകാര്യം ചെയ്യുന്നുണ്ട്.
സാധാരണ നടിമാരുടെ ജാഡയൊന്നും മാദലസയ്ക്കില്ലെന്നാണ് കേള്ക്കുന്നത്. മാധ്യമങ്ങളുമായി നല്ല സൗഹൃദത്തിലാണത്രേ താരം. അവരുടെ കാമറയ്ക്കുവേണ്ടി പോസ് ചെയ്യാനാവശ്യപ്പെട്ടാലും മദാലസ റെഡിയാണത്രേ.
തമിഴില് അരങ്ങേറ്റം കുറിച്ചശേഷം ബോളിവുഡിലെ മുന് നിരതാരങ്ങളായി മാറിയ ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര തുടങ്ങിയവരെയൊക്കെപ്പോലെ തനിയ്ക്കും ഉയരങ്ങള് കീഴടക്കണമെന്നാണ് മദാലസയുടെ ആഗ്രഹം.
തമിഴില് അള്ട്രാ ഗ്ലാമറസായ വേഷങ്ങള് ചെയ്യാന് താനിഷ്ടപ്പെടുന്നുവെന്നും സ്ത്രീ സൗന്ദര്യത്തിന് യാതൊരു അതിരുകളുമില്ലെന്നും മദാലസ പറയുന്നു. തെന്നിന്ത്യന് പ്രേക്ഷകരെ തന്റെ മേനിപ്രദര്ശനത്തിലൂടെ കയ്യിലെടുക്കുമെന്നും താരം ആണയിടുന്നു.
എന്തായാലും ഐശ്വര്യയെയും പ്രിയങ്കയെയും മാതൃകയാക്കി തെന്നിന്ത്യയില് മേനി പ്രദര്ശനത്തിനെത്തിയ താരം പേരുപോലെ വെറും മദാലസയായി ഗ്ലാമര് വേഷങ്ങളില് തളയ്ക്കപ്പെട്ടു പോകുമോ അതോ തമിഴില് നിന്നും ബോളിവുഡിലെത്തി കൊടിപാറിയ്ക്കുമോയെന്ന കാര്യം കണ്ടറിയാം.


Click it and Unblock the Notifications











