നയന്‍താര മീനയെ ഒതുക്കി
ലോകമൊട്ടാകെ പണം വാരിക്കൊണ്ട് കുബേരനായി മാറുമ്പോഴും കുചേലന്‍ മീനയ്‌ക്ക് നിരാശ മാത്രം സമ്മാനിയ്ക്കുന്നു. ചിത്രത്തിലെ നായികാ വേഷം കൈകാര്യം ചെയ്‌തിട്ടും നയന്‍താരയുടെ ഗ്ലാമറിന് മുമ്പില്‍ അതെല്ലാം നിക്ഷ്‌പ്രഭമായതാണ് മീനയെ നിരാശയിലാഴ്‌ത്തിയത്.
രജനിയെയും നയന്‍താരയെയും കേന്ദ്രമാക്കി ഒരുക്കിയ കുചേലന്റെ പരസ്യങ്ങളില്‍ നിന്ന് നേരത്തെ തന്നെ മീന പൂര്‍ണമായും ഒഴിവാക്കപ്പെട്ടിരുന്നു.
രജനിയുടെ താരപ്രഭയില്‍ നേരത്ത തന്നെ താന്‍ മങ്ങുമെന്ന് മീരയ്‌ക്ക് അറിയാമായിരുന്നെങ്കിലും മറ്റു താരങ്ങള്‍ക്ക് ലഭിയ്‌ക്കുന്ന പ്രധാന്യം തനിയ്‌ക്ക് കിട്ടാത്തതാണ് മീനയ്‌ക്ക് തിരിച്ചടിയായത്.
സിനിമയുടെ ടൈറ്റില്‍ എഴുതി കാണിയ്‌ക്കുമ്പോള്‍ പോലും നയന്‍താരയ്‌ക്കാണ് നിര്‍മാതാക്കള്‍ പ്രാധാന്യം കൊടുത്തിട്ടുള്ളത്. ഇത് തന്നില്‍ ഞെട്ടലുള്ളവാക്കിയെന്നും താരം പ്രതികരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതെ കുറിച്ച് പലരും ചോദിച്ചെങ്കിലും ഒതുക്കപ്പെടലിനെ കുറിച്ച് തനിയ്‌ക്ക് മറുപടി നല്‌കാന്‍ കഴിഞ്ഞില്ലെന്നും മീന പറയുന്നു.
സിനിമയില്‍ താനഭിനയിച്ച പല രംഗങ്ങളും ഒഴിവാക്കിയെന്നും താരം ആരോപണമുയര്‍ത്തിയിട്ടുണ്ട്. മൂന്ന് മക്കളുള്ള കുടുംബത്തിലെ താന്‍ മാത്രം കറുത്തതെന്താണെന്ന ഇളയ മകന്റെ ചോദ്യവും അതിന് താന്‍ മറുപടി പറയുന്ന രംഗവും വളരെ വികാരപരമായിരുന്നെന്നും എന്നാലതെല്ലാം സിനിമ പുറത്തിറങ്ങിയപ്പോള്‍ ഒഴിവാക്കിയെന്നും മീന പരാതിപ്പെടുന്നു.
കുചേലന്റെ യഥാര്‍ഥ പതിപ്പായ കഥ പറയുമ്പോളില്‍ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ രംഗമായിരുന്നു ഇത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
നയന്‍താരയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications