തലൈവന്‍ ഇരുക്കിറാനില്‍ കമലും ലാലും ഒന്നിക്കുന്നു
സ്വപ്ന ചിത്രമായ മര്മ്മയോഗി തത്കാലത്തേക്ക് മാറ്റിവെച്ചു കൊണ്ട് കമല്ഹാസന് മോഹന്ലാലുമായി ഒന്നിയ്ക്കാനൊരുങ്ങുന്നു.
കമല് തന്നെ രചനയും സംവിധാനവും നിര്വഹിയക്കുന്ന 'തലൈവന് ഇരുക്കിറാന്' എന്ന ചിത്രത്തിലാണ് ഈ താര സംഗമത്തിന് കളമൊരുങ്ങുന്നത്. ജെമിനി ഫിലിംസ് സര്ക്യൂട്ടാണ് 'തലൈവന് ഇരുക്കിറാന്' നിര്മ്മിയ്ക്കുന്നത്.
കഴിഞ്ഞയാഴ്ച ചെന്നൈയിലെത്തിയ മോഹന്ലാലുമായി കമല്ഹാസന് ചിത്രത്തെ കുറിച്ച് ഏറെ നേരം ചര്ച്ച ചെയ്തു. തിരക്കഥ ഇഷ്ടപ്പെട്ട ലാല് അഭിനയിക്കാന് സമ്മതം മൂളിയെന്നാണ് റിപ്പോര്ട്ടുകള്.
ഇരുവരും തമ്മില് അടുത്തയാഴ്ച നടത്തുന്ന കൂടിക്കാഴ്ചയില് ചിത്രത്തിലെ മറ്റു താരങ്ങളെയും സാങ്കേതിക വിദഗ്ധരെയും നിശ്ചയിച്ചേക്കും.
കമല് ആക്ഷന് ഹീറോയായി വേഷമിടുന്ന ചിത്രത്തില് വമ്പന് താരനിരയാണ് അണിനിരക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങള്ക്ക് പുറമെ ഋഷി കപൂര്, തെലുങ്കിലെ സൂപ്പര് താരം വെങ്കിടേഷ് എന്നിവരും അഭിനയിക്കുന്നുണ്ട്.
അമേരിക്കയും സ്വിറ്റസര്ലന്റും ഷൂട്ടിംഗ് ലൊക്കേഷനുകളായി നിശ്ചയിച്ചിരിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്ഷം പകുതിയോടെ ആരംഭിയ്ക്കാനാണ് പദ്ധതിയിട്ടിരിയ്ക്കുന്നത്.
സമകാലീന ഇന്ത്യന് സിനിമയിലെ രണ്ട് താര രാജാക്കന്മാര് ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രം ഇരുതാരങ്ങളുടെയും ആരാധകര്ക്ക് ഏറെ ആഘോഷിയ്ക്കാന് വക നല്കുമെന്ന കാര്യമുറപ്പാണ്.


Click it and Unblock the Notifications