»   » ശക്തമായ കഥാപാത്രവുമായി നമിത

ശക്തമായ കഥാപാത്രവുമായി നമിത

Posted By:
Subscribe to Filmibeat Malayalam
Namitha
തെന്നിന്ത്യയിലെ ചലച്ചിത്രപ്രേമികള്‍ക്ക് പ്രതീക്ഷകള്‍ക്ക് വകനല്‍കിക്കൊണ്ട് ഗ്ലാമര്‍താരം നമിത തിരികെയെത്തുന്നു. ഏറെക്കാലത്തിന് ശേഷമാണ് നമിതയുടെ ഒരു ചിത്രം തയ്യാറാവുന്നത്, അതും വളരെ ശക്തമായ ഒരു കഥാപാത്രം. ഇളൈഞ്ജന്‍ എന്ന ചിത്രത്തിലാണ് ഗ്ലാമര്‍ പരിവേഷമില്ലാതെ നമിതയെത്തുന്നത്.

ഈ ചിത്രത്തിലൂടെ നമിത ആദ്യമായി ഒരു നെഗറ്റീവ് റോള്‍ ചെയ്യുകയാണെന്നാണ് കേള്‍ക്കുന്നത്. സിനിമയിലൂടനീളം ഒരു പ്രശ്‌നക്കാരിയായാണത്രേ നമിതയെത്തുന്നത്. നേരത്തെ ശക്തമായ കഥാപാത്രമായി ഭജഗന്‍മോഹിനി'യിലൂടെ ് നമിത തന്റെ അഭിനയത്തികവ് തെളിച്ചതാണ്.

അതിനാല്‍ പുതിയ ചിത്രത്തിലെ വേഷത്തില്‍ പൂര്‍ണമായ ആത്മവിശ്വാസത്തിലാണ് നമിത. സുരേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് കണ്ട് നെഗറ്റീവ് കഥാപാത്രമായി തുടങ്ങിയ ആദ്യ അവസരത്തില്‍ ഇത്തരത്തിലൊരു റോളിനെയോര്‍ത്ത് കുറച്ചൊന്ന് ആലോചിച്ചെങ്കിലും ചിത്രം പൂര്‍ണമായപ്പോള്‍ തന്റേയും സംവിധായകന്റെയും തീരുമാനം വളരെ ഉചിതമായതായി തോന്നിയതായി നമിത പറയുന്നു.

ഇനി സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് തീരുമാനിക്കാം ഇവരുടെ തീരുമാനം ശരിയാണോയെന്ന്. ഈ വര്‍ഷത്തെ നമിതയുടെ ആദ്യ തമിഴ് ചിത്രമാണ് ഭഇളൈഞ്ജന്‍. നീണ്ട ഇടവേളയ്ക്കുശേഷമാണ് നമിത എത്തുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഒരു നോവലിനെ ആദാരമാക്കിയുള്ളതാണ് ചിത്രം. സുരേഷ്‌കൃഷ്ണ സംവിധാനം ചെയ്യുന്ന അന്‍പതാമത് ചിത്രമാണിത്. രമ്യാനമ്പീശന്‍, ഖുശ്ബു, പി. വിജയ്, നാസര്‍, വടിവേലു, സുമന്‍, തുടങ്ങിയവരൊക്കെ ചിത്രത്തിലുണ്ട്. വിദ്യാസാഗറാണ് ചിത്രത്തിന്റെ മ്യുസിക് ഒരുക്കുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എസ്. മാര്‍ട്ടിനാണ്.

English summary
South Indian glamour actress Namitha is very excited about her upcoming appearance on the big screen. She got to portray a very “powerful character” in the upcoming Kollywood venture ‘Ilaignan’. Directed by Suresh Krissna, ‘Ilaignan’ shows Namitha in a negative avatar

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam