»   » തമിഴ് ഫാഷനില്‍ നയന്‍താര നായിക?

തമിഴ് ഫാഷനില്‍ നയന്‍താര നായിക?

Posted By:
Subscribe to Filmibeat Malayalam
Nayantara
ഫാഷന്‍ എന്ന ചിത്രം ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ കരിയറില്‍ ചില്ലറ നേട്ടമൊന്നുമല്ല ഉണ്ടാക്കിക്കൊടുത്തത്. ചിത്രം ഇന്ത്യയൊട്ടുക്കും വലിയ തരംഗമാവുകയും ചെയ്തിരുന്നു.

ബോളിവുഡില്‍ ഹിറ്റായ പലപടങ്ങളും ഇപ്പോള്‍ കോളിവുഡിലും അരങ്ങേറുകയാണ്. ഫാഷനും തമിഴിലേയ്ക്ക് റീമേക് ചെയ്യുന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ചിത്രത്തില്‍ പ്രിയങ്ക ചെയ്ത വേഷം തമിഴില്‍ ചെയ്യുന്നത് ആരാണെന്നല്ലേ, സാക്ഷാല്‍ നയന്‍താര.

ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നായികയാവാനുള്ള ക്ഷണവുമായി നയന്‍സിനെ സമീപിച്ചുകഴിഞ്ഞുവെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യയില്‍ ഇപ്പോള്‍ നയന്‍താരയ്ക്കല്ലാതെ മറ്റാര്‍ക്കും പ്രിയങ്ക ചെയ്ത വേഷം അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയില്ലെന്നാണത്രേ നിര്‍്മമാതാക്കള്‍ പറയുന്നത്.

എന്നാല്‍ നയന്‍സ് ഈ പ്രൊജക്ടിന്റെ കാര്യത്തില്‍ ഇതേവരെ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ ചിത്രം ഫാഷനായതുകൊണ്ടും ഒരു ദേശീയ അവാര്‍ഡ് നേടിയെടുക്കാന്‍ സാധ്യതയുള്ളതുകൊണ്ട് നയന്‍സ് ഈ അവസരം ഉപേക്ഷിക്കാനിടയില്ലെന്നാണ് കേള്‍ക്കുന്നത്.

English summary
Actress Nayantara reportedly invited to the Tamil remake of Hindi movie Fashion. Bollywood hottie Priyanka Chopra did the role for the Hindi version

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X